Best Recharge Plans in Jio: ദീർഘകാല വാലിഡിറ്റിയുള്ള 2 പ്ലാനുകളുമായി ജിയോ

HIGHLIGHTS

നിരവധി ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്

ജിയോയുടെ ദീർഘകാല വാലിഡിറ്റിയുള്ള 2 പ്ലാനുകൾ ഒന്ന് നോക്കാം

Best Recharge Plans in Jio: ദീർഘകാല വാലിഡിറ്റിയുള്ള 2 പ്ലാനുകളുമായി ജിയോ

ജിയോ ഉപഭോക്താക്കൾക്കായി നിരവധി ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ വാർഷിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ മാത്രമാണ് ജിയോ അ‌വതരിപ്പിച്ചിട്ടുള്ളത്. ഒരു വർഷ വാലിഡിറ്റിയിൽ എത്തുന്ന ജിയോയുടെ ഏക വാർഷിക പ്ലാനിന് 2999 രൂപയാണ് നിരക്ക്. എന്നാൽ ഇതോടൊപ്പംതന്നെ ജിയോ മറ്റൊരു ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനും നൽകുന്നുണ്ട്. 2545 രൂപയാണ് ഈ പറഞ്ഞ രണ്ടാമത്തെ ദീർഘകാല പ്ലാനിന്റെ നിരക്ക്. 5G ഫോൺ ഉണ്ടെങ്കിൽ, ജിയോയുടെ 5G കവറേജിന് കീഴിൽ താമസിക്കുന്ന ആളാണെങ്കിൽ അ‌വർക്ക് അധിക ചിലവില്ലാതെ ജിയോയുടെ 5G ഡാറ്റ ഉപയോഗിക്കാം. ഇവയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോ പ്ലാനുകളിൽ വച്ച് ഏറ്റവും ചെലവേറിയ പ്ലാൻ ആണ് 2999 രൂപയുടേത്. പ്രതിദിനം 2.5ജിബി ഡാറ്റ ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 21 ജിബി എക്സ്ട്രാ ഡാറ്റയും ലഭ്യമാകും. സെപ്റ്റംബർ 30 ന് അ‌കം റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക. 

2545 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

1.5 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഇതോടൊപ്പം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഉണ്ട്. അ‌ധിക ആനുകൂല്യമയാി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. ഈ പ്ലാൻ ആകെ 504GB ഡാറ്റ ആണ് നൽകുന്നത്. 336 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ എത്തുന്നു. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ദീർഘകാല പ്ലാനുകളാണ് പ്രതിമാസ പ്ലാനുകളെക്കാൾ കുറഞ്ഞ ചെലവിൽ ആനുകൂല്യങ്ങൾ നൽകുന്നത്. കൂടാതെ ടെലിക്കോം കമ്പനികൾ ഏതു സമയത്ത് വേണമെങ്കിലും റീച്ചാർജ് നിരക്ക് കൂട്ടാനുള്ള ഒരു സാധ്യത എല്ലാ വർഷവും നിലനിൽക്കുന്നു. ഈ വാർഷിക പ്ലാൻ തെരഞ്ഞെടുത്താൽ ഉപയോക്താക്കൾക്ക് തുടർന്നുള്ള കാലഘട്ടങ്ങളിൽ വരുന്ന ഒരു നിരക്ക് വർധനയെയും ഒരു വർഷത്തേക്ക് പേടിക്കേണ്ടതില്ല എന്ന നേട്ടവുമുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo