200 രൂപയ്ക്ക് താഴെ മാസപ്ലാൻ കിട്ടില്ല! എന്നാൽ BSNL 1 Year Plan മാസച്ചെലവ് 126 രൂപ മാത്രം, Unlimited കോളിങ്ങും ഡാറ്റയും…
ഒരു വർഷത്തേക്ക് ലാഭകരമായി റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്
126 രൂപ മാസച്ചെലവും 4.2 രൂപ ദിവസച്ചെലവുമുള്ള പ്രീ-പെയ്ഡ് പാക്കേജാണിത്
പാക്കേജിൽ ബിഎസ്എൻഎൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനൊന്നും ഉൾപ്പെടുത്തിയിട്ടില്ല
സർക്കാർ ടെലികോം കമ്പനിയായ BSNL തരുന്ന പെർഫെക്റ്റ് പ്രീ-പെയ്ഡ് പ്ലാൻ നോക്കിയാലോ! ഒരു വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന പാക്കേജാണിത്. ഈ പ്ലാനിൽ Bharat Sanchar Nigam Limited ശരിക്കും കോളിങ്, ഡാറ്റ സേവനങ്ങൾ തരുന്നുണ്ട്. മാസം 126 രൂപ മാത്രമാണ് പ്ലാനിന്റെ ചെലവ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഈ മാസ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
SurveyBSNL Rs 126 Plan: കൂടുതലറിയാം
ഒരു വർഷത്തേക്ക് ലാഭകരമായി റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്. വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റ, അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ഇതിൽ ആസ്വദിക്കാം. മാസം 126 രൂപയാണ് പ്ലാനിന്റെ ചെലവ്. എന്നാൽ 365 ദിവസത്തേക്ക് എത്ര രൂപ ചെലവാകുമെന്ന് നോക്കിയാലോ!
126 രൂപ മാസച്ചെലവും 4.2 രൂപ ദിവസച്ചെലവുമുള്ള പ്രീ-പെയ്ഡ് പാക്കേജാണിത്. ഈ പ്ലാനിന്റെ വില 1515 രൂപയാണ്. എന്നുവച്ചാൽ 12 മാസത്തേക്ക് നിങ്ങൾക്ക് ടെലികോം സേവനങ്ങൾ തരുന്ന Bharat Sanchar Nigam Ltd പ്ലാനാണിത്. ഇനി 1515 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ പരിശോധിക്കാം.
BSNL Rs 1515 Plan: ആനുകൂല്യങ്ങൾ
1515 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആസ്വദിക്കാം. അതും ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും കോളിങ് സേവനം ഔട്ട്ഗോയിങ്ങായും ഇൻകമിങ്ങായും പ്രയോജനപ്പെടുത്താം. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും വിനിയോഗിക്കാം. വർഷം മുഴുവൻ ആകെ 720 ജിബി ഡാറ്റ ലഭിക്കുമെന്ന് ചുരുക്കം. 1515 രൂപ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പാക്കേജിൽ ബിഎസ്എൻഎൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനൊന്നും ഉൾപ്പെടുത്തിയിട്ടില്ല. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി, 5ജി അപ്ഡേറ്റ്
ബിഎസ്എൻഎൽ അതിവേഗത്തിൽ 4G, 5G സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ജിയോയും എയർടെലും ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ സഹായത്തോടെയാണ് ബിഎസ്എൻഎൽ 4G വിന്യസിക്കുന്നത്. കേരളത്തിലുൾപ്പെടെ പല പ്രദേശങ്ങളിലും ബിഎസ്എൻഎൽ 4G ഇപ്പോൾ എത്തിയിട്ടുണ്ട്.
4G വ്യാപനം പൂർത്തിയായി കഴിഞ്ഞാൽ ടെലികോം കമ്പനി 5ജിയിലേക്ക് ചുവട് മാറ്റും. തദ്ദേശീയമായ വികസിപ്പിച്ച 5ജി സേവനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിക്കുന്നത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile