Jio Plan: Ambani തരുന്ന 98 ദിവസ പ്ലാനിനെ കുറിച്ച് അറിയാമോ? Unlimited 5G, വോയിസ് കോളുകൾ പിന്നെ…

HIGHLIGHTS

Ambani തരുന്ന ഒരു മികച്ച Jio പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

ഫാസ്റ്റ് ഇന്റർനെറ്റ്, കോളിങ് സേവനങ്ങളും മികച്ച ഒടിടി ആക്സസും ലഭിക്കും

90 ദിവസത്തിൽ കൂടുതലായി പ്ലാനിന് കാലാവധിയുണ്ട്

Jio Plan: Ambani തരുന്ന 98 ദിവസ പ്ലാനിനെ കുറിച്ച് അറിയാമോ? Unlimited 5G, വോയിസ് കോളുകൾ പിന്നെ…

Ambani ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Reliance Jio. താരിഫ് വർധിപ്പിച്ചെങ്കിലും മികവുറ്റ ടെലികോം സേവനമാണ് ജിയോ തരുന്നത്. ഫാസ്റ്റ് ഇന്റർനെറ്റ്, കോളിങ് സേവനങ്ങളും മികച്ച ഒടിടി ആക്സസും ജിയോ തരുന്നു.
മിക്ക ജിയോ റീചാർജ് പ്ലാനുകളിലും ഒടിടി കൂടി ഫ്രീയായി ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Ambani Jio മികച്ച പ്ലാൻ

Ambani തരുന്ന ഒരു മികച്ച Jio പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇത് നിങ്ങൾക്ക് 3 മാസത്തിൽ കൂടുതൽ വാലിഡിറ്റി തരുന്ന പ്ലാനാണ്. അതായത്, 90 ദിവസത്തിൽ കൂടുതലായി പ്ലാനിന് കാലാവധിയുണ്ട്. അടുത്തിടെയാണ് ജിയോ 84 ദിവസത്തിൽ നിന്ന് 98 ദിവസമായി വാലിഡിറ്റി ഉയർത്തിയത്.

Jio 98 ദിവസ പ്ലാൻ

98 ദിവസത്തെ പ്ലാനിൽ ജിയോ ബേസിക് ആനുകൂല്യങ്ങൾ മാത്രമല്ല തരുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളും ഇതിലുണ്ട്. ജിയോസിനിമ ആക്സസിലൂടെ മികച്ച പരിപാടികൾ ഓൺലൈനായി ആസ്വദിക്കാം.

ambani reliance jio plan offers 98 days validity unlimited 5g voice calls and much more

ഈ പ്ലാനിന്റെ വില 999 രൂപയാണ്. മുമ്പത്തേക്കാൾ 2 ആഴ്ച കൂടുതൽ വാലിഡിറ്റിയുണ്ട്. വാലിഡിറ്റി കൂട്ടിയെങ്കിലും ഡാറ്റയിലോ മറ്റ് ആനുകൂല്യങ്ങളിലോ വർധനവില്ല.

999 രൂപ പ്ലാൻ ആനുകൂല്യങ്ങൾ എന്തെല്ലാം?

മൊത്തം 192GB ഡാറ്റ 999 രൂപ പ്ലാനിൽ ലഭിക്കുന്നു. 5ജിയുള്ളവർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം. ജിയോയുടെ ട്രൂ 5G സേവനമാണ് നിങ്ങൾക്ക് ലഭിക്കുക. 4ജി വരിക്കാർക്ക് ജിയോ 2 GB ദിവസേന അനുവദിച്ചിരിക്കുന്നു. അതിനാൽ സിനിമ ഡൌൺലോഡും ഒന്നും ആവശ്യമില്ലാത്തവർക്ക് ആവശ്യത്തിനുള്ള ഡാറ്റ ഇങ്ങനെ ലഭിക്കുന്നതാണ്.

പ്രതിദിനം 100 എസ്എംഎസും ഇതിലൂടെ നേടാവുന്നതാണ്. അതുപോലെ ജിയോ പരിധിയില്ലാത്ത വോയ്‌സ് കോളിങ് അനുവദിച്ചിരിക്കുന്നു. ഡാറ്റയും വോയ്‌സ് സേവനങ്ങളും തേടുന്ന വരിക്കാർക്ക് ഇണങ്ങുന്ന റീചാർജ് പാക്കജാണിത്.

Read More: BSNL Kerala: നിങ്ങളുടെ SIM 4G ആണോ? അറിയാൻ വെറുമൊരു Missed Call മാത്രം മതി

പ്ലാനിൽ ചില ഒടിടി ആക്സസുകളും കോംപ്ലിമെന്ററി ഓഫറുകളും ലഭ്യമാണ്. പ്രാദേശിക സിനിമകളും സീരീസുകളുമുള്ള ജിയോസിനിമ ഇതിലുണ്ട്. കൂടാതെ, ജിയോടിവി, ജിയോ ക്ലൌഡ് ആക്സസും ഇതിലൂടെ സ്വന്തമാക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo