വിദൂരാശയവിനിമയം മാറ്റങ്ങളിൽ! ഗ്രാമങ്ങളിൽ വരെ കണക്ഷനെത്തിക്കാൻ ബിഎസ്എൻഎല്ലുമായി ചേർന്ന് Ambani Jio

വിദൂരാശയവിനിമയം മാറ്റങ്ങളിൽ! ഗ്രാമങ്ങളിൽ വരെ കണക്ഷനെത്തിക്കാൻ ബിഎസ്എൻഎല്ലുമായി ചേർന്ന് Ambani Jio

കണക്റ്റിവിറ്റി ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ വരെ നെറ്റ് വർക്ക് എത്തിക്കാൻ Ambani കമ്പനി Jio ബിഎസ്എൻഎല്ലുമായി കൈകോർത്തും. അപൂർവ്വമായ ഈ കൂട്ടുകെട്ടിലൂടെ സിഗ്നൽ എത്താത്ത പ്രദേശങ്ങളിൽ വരെ കണക്റ്റിവിറ്റി എത്തിക്കാനാകും. ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ ഇതിലൂടെ അനുവദിക്കുന്നു. ഇതിനായി റിലയൻസ് ജിയോ പുതിയ റീചാർജ് പ്ലാനുകളും ആരംഭിച്ചു.

Digit.in Survey
✅ Thank you for completing the survey!

Jio- BSNL സംരഭം ലക്ഷ്യമാക്കുന്നതെന്ത്?

ഈ പ്ലാനുകൾ ഇൻട്രാ-സർക്കിൾ റോമിംഗ് അഥവാ ICR ജിയോ വരിക്കാർക്കായി ആക്ടീവാക്കുന്നു. ഇത് ജിയോയ്ക്ക് കണക്റ്റിവിറ്റി കുറവുള്ള സ്ഥലത്തും, കണക്റ്റിവിറ്റി ഇല്ലാത്ത വിദൂരപ്രദേശങ്ങളിലും കണക്റ്റിവിറ്റി കൊടുക്കുന്നു. ഇതിനായി അംബാനിയുടെ ജിയോയ്ക്ക് ബി‌എസ്‌എൻ‌എല്ലിന്റെ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാൻ സാധിക്കുന്നു.

എന്നാൽ ഇത് മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും വരിക്കാർക്ക് മാത്രമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ നെറ്റ് വർക്ക് ഉപയോഗിച്ചുള്ള സേവനത്തിന് രണ്ട് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജിയോ നിലവിൽ ഈ റീചാർജ് പ്ലാനുകൾ ഈ രണ്ട് സംസ്ഥാനങ്ങളും ലഭ്യമാക്കിയിരിക്കുന്നു.

jio ambani
jio ambani

ഇൻട്രാ-സർക്കിൾ റോമിംഗ് അഥവാ ICR എന്നാണ് ഈ ടെലികോം സേവനത്തിന്റെ പേര്. ഡിജിറ്റൽ ഭാരത് നിധി ഫണ്ട് ചെയ്യുന്ന 4G സൈറ്റുകൾ വഴി എല്ലാ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കും ഐസിആർ സൗകര്യം സൗജന്യമായി ലഭിക്കുന്നതാണ്. ഈ പുതിയ ജിയോ പ്ലാനുകൾ, ഡിജിറ്റൽ ഭാരത് നിധി ഫണ്ട് ചെയ്യാത്ത മേഖലകളിൽ പോലും ജിയോ ഉപയോക്താക്കൾക്ക് ICR ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.

ജിയോ ICR Plans: വിലയും ആനുകൂല്യങ്ങളും

നിലവിൽ രണ്ട് റീചാർജ് പ്ലാനുകളുണ്ട്. 196 രൂപയും 396 രൂപയുമാണ് വില. രണ്ടും 28 ദിവസത്തെ വാലിഡിറ്റി തരുന്നു.

Also Read: 7000mAh പവർഫുൾ, 200MP Samsung HP5 സെൻസറുള്ള വമ്പൻ Vivo ഫോൺ പുറത്തിറങ്ങി

Rs 196 പ്ലാൻ: 28 ദിവസം വാലിഡിറ്റി. ഇതിൽ 1000 എസ്എംഎസ്, 1000 മിനിറ്റ് വോയിസ് കോളുകളും ആസ്വദിക്കാം. 2ജിബി ഡാറ്റ പ്ലാനിൽ നിന്ന് നേടാം.

Rs 396 പ്ലാൻ: 28 ദിവസം വാലിഡിറ്റി. ഇതിൽ 1000 എസ്എംഎസ്, 1000 മിനിറ്റ് വോയിസ് കോളുകളും ആസ്വദിക്കാം. 10 ജിബി ഡാറ്റയും പാക്കേജിൽ ലഭ്യമാണ്.

ഈ പ്ലാനുകൾ ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്കിലെ ഉപയോഗത്തിന് മാത്രമുള്ളതാണ്. എയർടെൽ, വോഡഫോൺ ഐഡിയ പോലുള്ള മറ്റ് നെറ്റ്‌വർക്കുകളിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo