Reliance Jio വരിക്കാർക്കായി പ്ലാനുകളിൽ ചില മാറ്റങ്ങൾ
1029 രൂപയുടെ എന്റർടെയിൻമെന്റ് പ്ലാനിൽ ജിയോ ചില മാറ്റങ്ങൾ വരുത്തി
രണ്ട് ഡിവൈസുകളിലേക്ക് പ്രൈം ആക്സസ് ലഭിക്കുന്നുവെന്നാണ് മാറ്റത്തിലെ നേട്ടം
Ambani Reliance Jio വരിക്കാർക്കായി മികച്ച ഓഫർ പ്രഖ്യാപിച്ചു. 1029 രൂപയുടെ എന്റർടെയിൻമെന്റ് പ്ലാനിൽ ജിയോ ചില മാറ്റങ്ങൾ വരുത്തി. വലിയ പ്രഖ്യാപനങ്ങളില്ലാതെയാണ് ജിയോ പ്ലാൻ അപ്ഡേറ്റ് ചെയ്തത്. പ്ലാനിലെ ബേസിക് ആനുകൂല്യങ്ങളിലല്ല ജിയോ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. പകരം റിലയൻസ് ജിയോ OTT ആനുകൂല്യങ്ങളിലാണ് അപ്ഡേറ്റ് അവതരിപ്പിച്ചത്.
SurveyReliance Jio പ്ലാൻ അപ്ഡേറ്റ്
ജിയോയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രീപെയ്ഡ് പ്ലാനാണിത്. കാരണം ഇത് ദീർഘകാല വാലിഡിറ്റിയിൽ വരുന്നു. ബേസിക് ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങൾക്ക് Amazon Prime Video ആസ്വദിക്കാം. എന്നാൽ ഈ ഒടിടി ആനുകൂല്യത്തിലാണ് ജിയോ മാറ്റം നടപ്പിലാക്കിയത്.
Reliance Jio ആമസോൺ പ്രൈം ഇനി 2 ഡിവൈസുകളിൽ

1,029 രൂപയുടെ Entertainment പ്ലാൻ 84 ദിവസത്തേക്ക് ആമസോൺ പ്രൈം നൽകി വന്നു. പ്ലാനിന്റെ അതേ വാലിഡിറ്റിയിലാണ് ജിയോ ഒടിടി ആക്സസും അനുവദിച്ചിരുന്നത്. ഇത് ആമസോൺ പ്രൈം മൊബൈൽ സബ്സ്ക്രിപ്ഷന് കൂടിയുള്ള പ്ലാനായിരുന്നു.
എന്നാൽ ഇനിമുതൽ ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ലഭിക്കും. മൊബൈൽ എഡിഷന് പകരം പ്രൈം ലൈറ്റ് ലഭ്യമാകും. ഇത് ജിയോ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണിച്ചിട്ടുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Amazon Prime Lite vs മൊബൈൽ എഡിഷൻ
നേരത്തെ സാധാരണ ആമസോൺ പ്രൈം വീഡിയോ ആക്സസായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനാണ് ജിയോ അനുവദിക്കുന്നത്. എന്നാലും ഇത് ആക്സസ് ചെയ്യാവുന്ന ഡിവൈസുകളുടെ എണ്ണം കൂടിയെന്ന് പറയാം.
ആമസോൺ പ്രൈം ലൈറ്റ് രണ്ട് ഉപകരണങ്ങളിൽ സ്ട്രീം ചെയ്യാം. ഉദാഹരണത്തിന് ടിവി അല്ലെങ്കിൽ മൊബൈൽ സ്ട്രീമിംഗ് ലഭിക്കുന്നു. പ്രൈം ലൈറ്റിലെ വീഡിയോ ക്വാളിറ്റി (720p) HD ആണ്. ഇതിൽ ഫ്രീ വൺഡേ ഡെലിവറി ആനുകൂല്യം ലഭിക്കുന്നുണ്ട്. എങ്കിലും ഇത് പരസ്യങ്ങൾ ഉൾപ്പെടെയാണ് വീഡിയോ സ്ട്രീം ചെയ്യുന്നത്.
പ്രൈം വീഡിയോ മൊബൈൽ എഡിഷനിൽ മൊബൈലിൽ മാത്രമാണ് ഉപയോഗിക്കാവുന്നത്. സ്റ്റാൻഡേർഡ് ഡെഫനിഷനിൽ വീഡിയോ സ്ട്രീമിംഗ് ലഭിക്കുന്നുണ്ട്. പരസ്യങ്ങളില്ലാതെ നിങ്ങൾക്ക് 4K റെസല്യൂഷനിൽ പരിപാടികൾ കാണാനാകും.
Also Read: Reliance Jio Cheapest Plan: ഒരു മാസത്തേക്കുള്ള പ്ലാൻ വെറും 189 രൂപയ്ക്ക്! ഫാസ്റ്റ് ഡാറ്റയും കോളുകളും

രണ്ട് ഡിവൈസുകളിലേക്ക് പ്രൈം ആക്സസ് ലഭിക്കുന്നുവെന്നാണ് മാറ്റത്തിലെ നേട്ടം. എന്നാൽ പരസ്യങ്ങളോടെ, HD ഫോർമാറ്റിലാണ് വീഡിയോ ലഭിക്കുന്നത്.
1029 രൂപ ജിയോ പ്ലാൻ
1,029 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. ഇതിൽ 2GB പ്രതിദിന ഡാറ്റ ലഭിക്കുന്നു. ഇങ്ങനെ മൊത്തത്തിൽ 168GB നേടാം. 5ജി ഫോണുകളിൽ അൺലിമിറ്റഡ് 5G ലഭിക്കും. ഇനി മുതൽ റീചാർജ് ചെയ്യുന്നവർക്ക് രണ്ട് ഡിവൈസുകളിൽ പ്രൈം വീഡിയോ തുറക്കാം. എന്നാൽ ഇത് പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനാണെന്ന് മാത്രം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile