ജിയോ റീചാർജ് പ്ലാനുകൾക്കൊപ്പമാണ് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്നത്
ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ Mukesh Ambani ഫ്രീയായി തരും.
IPL 2025 മത്സരങ്ങൾ സൗജന്യമായി കാണാൻ അംബാനിയുടെ ഈ ഓഫർ വിട്ടുകളയണ്ട
90 ദിവസത്തേക്ക് Free JioHotstar ആയി വേണമെങ്കിൽ ഇതാ സുവർണാവസരം. 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ Mukesh Ambani ഫ്രീയായി തരും. പുത്തൻ സിനിമകളും സീരീസുകളും നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം.
SurveyIPL 2025 മത്സരങ്ങൾ സൗജന്യമായി കാണാൻ അംബാനിയുടെ ഈ ഓഫർ വിട്ടുകളയണ്ട. എന്നാൽ ജിയോഹോട്ട്സ്റ്റാറിനായുള്ള ഈ പ്ലാൻ മാർച്ച് 22 വരെയായിരുന്നു നൽകിയത്. എന്നാൽ ഇനിയും ജിയോഹോട്ട്സ്റ്റാർ ഫ്രീയായി തന്നെ കിട്ടും.
ജിയോയുടെ അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടി. ജിയോ റീചാർജ് പ്ലാനുകൾക്കൊപ്പമാണ് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്നത്. സൗജന്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ നേടാനുള്ള അവസരമാണിത്. ഈ ഓഫർ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വേണ്ടിയുള്ളതാണ്.
JioHotstar Free ആയി കിട്ടും, എങ്ങനെ?
സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന പ്ലാനാണിത്. റീചാർജ് ചെയ്‌തു കഴിഞ്ഞാൽ, സബ്‌സ്‌ക്രിപ്‌ഷൻ ഓട്ടോമാറ്റിക്കായി തന്നെ ആക്ടീവാകും. ജിയോഹോട്ട്സ്റ്റാർ ആപ്പ് ഡൗൺലോഡ് ചെയ്ത് പരിപാടികൾ കാണാം. ഇതിൽ ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
താഴെ പറയുന്ന പ്ലാനുകളിൽ റീചാർജ് ചെയ്ത് കഴിഞ്ഞാൽ ജിയോഹോട്ട്സ്റ്റാർ ഓട്ടോമാറ്റിക്കായി ലഭിക്കും. ഈ റീചാർജിന് ശേഷം ജിയോഹോട്ട്സ്റ്റാറിൽ ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രം മതി. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ കിട്ടും. ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി വരുന്ന ജിയോ പ്ലാനുകൾ വിശദമായി അറിയാം. ഒപ്പം പ്ലാനിലെ ആനുകൂല്യങ്ങളും പരിശോധിക്കാം.
ജിയോഹോട്ട്സ്റ്റാർ 299 രൂപ പ്ലാൻ
മിതമായ ഡാറ്റ ഉപയോഗിക്കുന്നവർക്ക് 299 രൂപയുടെ പാക്കേജ് അനുയോജ്യമാണ്. ഇതിൽ ഐപിഎൽ മത്സരങ്ങൾ നിങ്ങൾക്ക് കാണാൻ വേണ്ടി 90 ദിവസത്തെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുണ്ട്. 28 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്. എന്നാൽ 1.5GB ഡാറ്റ പ്രതിദിനം കിട്ടുന്ന പ്ലാനാണിത്.
Ambani തരുന്ന 499 രൂപയുടെ പ്ലാൻ
90 ദിവസത്തേക്ക് JioHotstar ലഭിക്കുന്ന മറ്റൊരു പ്ലാനാണിത്. 499 രൂപയുടെ റീചാർജിലൂടെ 28 ദിവസം വാലിഡിറ്റിയിൽ പ്ലാൻ ആസ്വദിക്കാം. ഇതിൽ ദിവസേന 2ജിബി ഡാറ്റ ലഭിക്കും.
Rs 699 ജിയോ പ്ലാനിലും JioHotstar Free
JioHotstar സൌജന്യമായി 90 ദിവസം ഈ പ്ലാനിലും നേടാം. ദിവസേന 3ജിബി എന്ന രീതിയിൽ 56 ദിവസത്തെ ആക്സസാണ് പ്ലാനിലുള്ളത്.
Ambani തരുന്ന Rs 888 ജിയോ പ്ലാൻ
90 ദിവസത്തേക്ക് ജിയോ ലഭിക്കുന്ന പ്ലാനാണിത്. ഈ ജിയോ പാക്കേജിൽ ബേസിക് ആനുകൂല്യങ്ങൾക്ക് 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ 2.5GB ഡാറ്റ പ്രതിദിനം അനുവദിച്ചിട്ടുണ്ട്.
2599 രൂപയുടെ ജിയോ പ്ലാൻ
ദിവസവും 2GB ഡാറ്റയും പോരാഞ്ഞിട്ട് അധികമായി 10ജിബിയും ലഭിക്കുന്ന പ്ലാനാണിത്. 365 ദിവസത്തേക്ക് പ്രീ-പെയ്ഡ് പ്ലാനിൽ ആക്സസ് ലഭിക്കും. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ആക്സസും ഇതിലൂടെ സ്വന്തമാക്കാം. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile