Jio തരുന്ന 90 ദിവസ പ്ലാനിന് ₹299 മാത്രം! അൺലിമിറ്റഡ് 5ജിയും എക്സ്ട്രാ ഓഫറുകളും വിവിധ ആനുകൂല്യങ്ങളും…

HIGHLIGHTS

ജിയോ ഇന്ത്യയിൽ 9 വർഷം പൂർത്തിയാക്കിയിരിക്കുന്നു

അൺലിമിറ്റഡ് കോളിങ്ങും, അൺലിമിറ്റഡ് ഡാറ്റയും തന്നാണ് ജിയോ ഇന്ത്യയിൽ തുടക്കമിട്ടത്

ദിവസേന 2ജിബി എന്ന കണക്കിന് 90 ദിവസത്തേക്ക് 180ജിബി ലഭിക്കും

Jio തരുന്ന 90 ദിവസ പ്ലാനിന് ₹299 മാത്രം! അൺലിമിറ്റഡ് 5ജിയും എക്സ്ട്രാ ഓഫറുകളും വിവിധ ആനുകൂല്യങ്ങളും…

മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയാണ് Jio. ഇന്ത്യക്കാരുടെ ടെലികോം സേവനങ്ങളിൽ വിപ്ലവം കുറിച്ച കമ്പനിയാണിത്. അൺലിമിറ്റഡ് കോളിങ്ങും, അൺലിമിറ്റഡ് ഡാറ്റയും തന്നാണ് ജിയോ ഇന്ത്യയിൽ തുടക്കമിട്ടത്. ഇത് ഇന്ത്യക്കാർക്ക് പുതിയ അനുഭവമായിരുന്നു. അതുവരെ തുച്ഛ സമയത്തെ കോളുകൾക്കും ഡാറ്റയ്ക്കും, മെസേജിങ്ങിനും പണം കൂടുതൽ കൊടുക്കേണ്ടി വന്നു. ജിയോ അൺലിമിറ്റഡ് ഓഫറുകൾ പ്രഖ്യാപിച്ചപ്പോഴാണ് മറ്റ് ടെലികോം കമ്പനികളും ഇതേ ട്രെൻഡ് തുടർന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ജിയോ ഇന്ത്യയിൽ 9 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 9-ാം വാർഷികത്തോട് അനുബന്ധിച്ച് കമ്പനി ഒരുപാട് ഓഫറുകൾ അനുവദിച്ചു.

ജിയോ ഫിനാൻസ്, ജിയോഹോം ഓഫറുകളോടെയാണ് കമ്പനി ഒമ്പതാം വാർഷികം ആഘോഷിക്കുന്നത്. റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കിഴിവുകളും, സൊമാറ്റോ, ജിയോസാവ്ൻ ആക്സസും ഇതിൽ നിന്ന് നേടാം.
Jio 90 ദിവസ പ്ലാനിലെ ആനുകൂല്യങ്ങൾ

ഈ ജിയോ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ കിട്ടും. പ്ലാനിൽ അൺലിമിറ്റഡായി പരിധിയില്ലാതെ വോയ്‌സ് കോളുകൾ ആസ്വദിക്കാം. പാക്കേജിൽ എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ഇത് വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും, പതിവായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ്.

ദിവസേന 2ജിബി എന്ന കണക്കിന് 90 ദിവസത്തേക്ക് 180ജിബി ലഭിക്കും. എന്നാൽ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി 20 GB ഡാറ്റയും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ പ്ലാനിൽ നിന്ന് മൊത്തം 200 ജിബി നേടാം. ജിയോയുടെ 4G, 5ജി നെറ്റ് വർക്ക് ഈ പ്ലാനിലുണ്ട്. അതിനാൽ 5ജി വരിക്കാർക്ക് ഇതിൽ നിന്നും അൺലിമിറ്റഡ് 5ജി ആസ്വദിക്കാം.

വോയിസ് കോളിങ്ങും പ്ലാനിൽ അൺലിമിറ്റഡായി ആസ്വദിക്കാം. പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. മെസേജിങ്ങിനുള്ള പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ, ഒടിപി, വ്യക്തിഗത മെസേജ് അയയ്‌ക്കുന്നതിന് ഇത് അനുയോജ്യമാണ്.

മാസം ₹299, ഏതാണ് ഈ പ്ലാൻ?

മാസം 299 രൂപയും ദിവസം 9.9 രൂപയുമാണ് പ്ലാനിന്റെ ചെലവ്. എന്നാൽ 90 ദിവസത്തേക്കുള്ള പാക്കേജിന് മൊത്ത വില 899 രൂപയാണ്. ഈ പ്ലാനിൽ അധികമായി ഡാറ്റ കൂടി കമ്പനി അനുവദിച്ചിട്ടുണ്ട്. ഇത് 4ജി വരിക്കാർക്ക് വളരെ പ്രയോജനം ചെയ്യും. കൂടാതെ ചില കോംപ്ലിമെന്ററി ഓഫറുകളും പ്ലാനിലുണ്ട്. അതും അതിശയകരമായ ഓഫറാണ് കമ്പനി തരുന്നത്.

Also Read: BSNL Kerala Offer: സ്വദേശി 4G കവറേജിൽ അൺലിമിറ്റഡ് കോളിങ്ങും ദിവസേന 2.5ജിബിയും, കേരളത്തിന് സ്പെഷ്യൽ പ്ലാൻ

Jio Anniversary Offer എന്തൊക്കെ?

  • ജിയോ ഗോൾഡിന് 2% അധിക കിഴിവ് ജിയോ തങ്ങളുടെ പ്ലാനിൽ ചേർത്തിരിക്കുന്നു. ഇതിന് പ്ലാൻ ആക്ടീവായവർക്ക് ജിയോ ഗോൾഡ് പർച്ചേസിനായി+91-8010000524 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.
  • ജിയോഹോം പുതിയ കണക്ഷനെടുക്കുന്നവർക്ക് 2 മാസത്തെ സൗജന്യ ട്രയൽ നേടാം.
  • ഇതിൽ ജിയോഹോട്ട്സ്റ്റാർ മൂന്ന് മാസത്തെ ആക്സസും ഉണ്ടായിരിക്കും.
  • അജിയോ കൂപ്പണും, റിലയൻസ് ഡിജിറ്റലും, സൊമാറ്റോ ഗോൾഡ് സബ്സ്ക്രിപ്ഷനും പ്ലാനിൽ നിന്ന് നേടാം.
  • സൗജന്യ 50 ജിബി സ്റ്റോറേജ് ലഭിക്കുന്ന ജിയോ എഐക്ലൗഡ് സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇതിൽ ഈസ്‌മൈട്രിപ്പ് ആക്സസുമുണ്ട്. ഹോട്ടൽ ബുക്കിങ്ങിലും യാത്രകളിലും ഈ കിഴിവ് പ്രയോജനപ്പെടുത്താം.
  • ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കും ആക്സസ് നേടാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo