Airtel
Airtel ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന മികച്ച റീചാർജ് പ്ലാൻ അറിയണോ? അൺലിമിറ്റഡ് വോയ്സ് കോളുകൾ, സൗജന്യ SMS ആനുകൂല്യങ്ങൾ ലഭിക്കുന്ന എയർടെൽ പ്രീ പെയ്ഡ് പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് 500 രൂപയിലും താഴെ വിലയുള്ള പ്ലാൻ മികച്ച ഓപ്ഷനാണ്. കുറഞ്ഞ ബജറ്റിൽ നമ്പർ സജീവമായി നിലനിർത്താനും സ്ഥിരമായി കോളുകൾ ചെയ്യാനും പ്ലാൻ അനുയോജ്യമാകുന്നു. 469 രൂപയുടെ എയർടെൽ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചും ആനുകൂല്യങ്ങളും വിശദമായി അറിയാം.
പ്രധാനമായും കോളിംഗ് ആവശ്യങ്ങൾക്കായി മൊബൈൽ നമ്പർ ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. ഇതിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് കോളിങ് സേവനങ്ങളും എസ്എംഎസ് ഓഫറുകളും തരുന്നു. 469 രൂപയുടെ പ്ലാനിൽ പ്രതിദിന ചെലവ് വെറും 5.5 രൂപ മാത്രമാണ്. ഇതിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക. അതിനാൽ എയർടെൽ പ്രൈമറി സിമ്മായി ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് പ്ലാൻ അനുയോജ്യമാകില്ല.
Also Read: 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S26 5G ആമസോണിൽ വൻ ഓഫറിൽ!