5G വരിക്കാർക്ക് Airtel ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നു
ഡാറ്റ കൂപ്പൺ ആയാണ് ഇത് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്
എയർടെൽ 10 ജിബി ഡാറ്റ കൂപ്പണുകളാണ് ഓഫർ ചെയ്യുന്നത്
Bharti Airtel ഇന്ത്യയിൽ മുൻപന്തിയിലുള്ള ടെലികോം കമ്പനിയാണ്. ആകർഷകമായ പ്ലാനുകളും അൺലിമിറ്റ്ഡ് ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. കൂടാതെ 5G വരിക്കാർക്ക് എയർടെൽ ഏറ്റവും മികച്ച റീചാർജ് പ്ലാനുകളും നൽകുന്നുണ്ട്.
SurveyAirtel 10GB ഡാറ്റ ഓഫർ
എയർടെൽ 10 ജിബി ഡാറ്റ കൂപ്പണുകളാണ് ഓഫർ ചെയ്യുന്നത്. എന്നാൽ ഇതിനൊരു നിബന്ധനയുണ്ട്. 209 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. അതായത്, ഈ നിരക്കിലുള്ള പ്രീ പെയ്ഡ് പ്ലാനുകൾക്ക് 10 ജിബി ബോണസ് ഡാറ്റ ലഭിക്കും. ഡാറ്റ കൂപ്പൺ ആയാണ് ഇത് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. ടെലികോം ടോക്ക് ആണ് എയർടെലിന്റെ ഈ ഓഫറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Airtel ഡാറ്റ കൂപ്പൺ
209 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് 10 ജിബി ഡാറ്റ കൂപ്പണുകൾ ലഭിക്കും. ഇങ്ങനെ റീചാർജ് സമയത്ത് 3 കൂപ്പണുകൾ വരെ ലഭിച്ചേക്കും. നിങ്ങളും ഡാറ്റ കൂപ്പൺ നേടാൻ അർഹനായിട്ടുണ്ടെങ്കിൽ അത് SMS വഴി നിങ്ങളെ അറിയിക്കും. ഇത് ലഭിക്കാൻ മറ്റ് നിബന്ധനകളൊന്നുമില്ല. 209 രൂപയ്ക്ക് താഴെയുള്ള ചെറിയ പ്ലാനുകളിലെ റീചാർജുകൾക്ക് ഓഫർ ലഭ്യമായിരിക്കില്ല. ഇത് മാത്രമാണ് എയർടെൽ വയ്ക്കുന്ന കണ്ടീഷൻ.
അധിക ഡാറ്റ കൂപ്പൺ എങ്ങനെ ക്ലെയിം ചെയ്യാം?
ഇതിനായി നിങ്ങൾ എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കേണ്ടി വരും. ടെലികോം വരിക്കാർ എയർടെൽ താങ്ക്സ് അക്കൗണ്ടിലെ മൊബൈൽ ആപ്പ് വഴി സൈൻ ഇൻ ചെയ്യുക. ഇവിടെ നിങ്ങൾക്ക് ‘റിവാർഡ് & കൂപ്പണുകൾ’ എന്ന് ഓപ്ഷൻ കാണാം. ഈ ഭാഗത്ത് കൂപ്പണുകൾ കാണാൻ സാധിക്കും.
കൂപ്പൺ റിഡീം ചെയ്തുകഴിഞ്ഞാൽ, ഒരു ദിവസത്തിന് ശേഷം മാത്രമേ കൂപ്പൺ എക്സ്പെയേർഡ് ആകുകയുള്ളൂ. ഈ കാലാവധിയ്ക്കുള്ളിൽ അധികമായി ലഭിച്ച ഡാറ്റ വിനിയോഗിച്ചിരിക്കണം. ഉപയോഗിച്ചിട്ടില്ലെങ്കിലും കാലാവധി കഴിയുമ്പോൾ പിന്നീട് ഇത് ലഭ്യമായിരിക്കില്ല.
Read More: WhatsApp Security Update: ടോപ് സെക്യൂരിറ്റി! ഇനി വാട്സ്ആപ്പ് സ്ക്രീൻഷോട്ടില്ല
നിങ്ങൾ ശ്രദ്ധിക്കേണ്ടത്, എല്ലാവർക്കും ഇത് ലഭിക്കണമെന്നില്ല. എങ്കിലും എക്സ്ട്രാ ഡാറ്റ കൂപ്പൺ ലഭിച്ചോ എന്ന് SMS വഴി നിങ്ങൾക്ക് അറിയാൻ സാധിക്കും. സംശയമുണ്ടെങ്കിൽ എയർടെൽ താങ്ക്സ് ആപ്പ് വഴിയും ഇത് ഉറപ്പാക്കാവുന്നതാണ്.
എയർടെൽ 5G
അടുത്തിടെ എയർടെൽ പോകോ ഫോണുമായി പാർട്നർഷിപ്പ് പ്രഖ്യാപിച്ചിരുന്നു. 5G വിന്യസിപ്പിക്കുന്നതിന് കൂടുതൽ വേഗത്തിലാക്കാൻ സ്മാർട്ഫോണുമായുള്ള പങ്കാളിത്തം എയർടെലിനെ സഹായിക്കുമെന്ന് കരുതുന്നു. കാരണം, ഇങ്ങനെ സാധാരണക്കാർക്കും കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങാം. ഈ 5G സ്മാർട്ഫോണിനൊപ്പം എയർടെൽ 5ജി ഡാറ്റയും ഓഫർ ചെയ്യുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile