Airtel New Plan: പോക്കറ്റ് സേഫാണ്, 400 രൂപയ്ക്ക് താഴെ റീചാർജ് ചെയ്താൽ Free ഹോട്ട്സ്റ്റാറും ലഭിക്കും!

HIGHLIGHTS

എയർടെൽ പ്രഖ്യാപിച്ചത് 398 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനാണ്

ദിവസേനയുള്ള ഡാറ്റ ക്വാട്ടയും Unlimited ഓഫറുകളും Free OTT-യുമാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ

400 രൂപയ്ക്ക് താഴെയാണ് Airtel New Plan-ന്റെ വില

Airtel New Plan: പോക്കറ്റ് സേഫാണ്, 400 രൂപയ്ക്ക് താഴെ റീചാർജ് ചെയ്താൽ Free ഹോട്ട്സ്റ്റാറും ലഭിക്കും!

Bharti Airtel ഇതാ ഒരു കിടിലൻ പ്ലാനുമായി എത്തിയിരിക്കുന്നു. ഹൈ-സ്പീഡ് കണക്റ്റിവിറ്റിയും Hotstar സബ്സ്ക്രിപ്ഷനും നൽകുന്ന പാക്കേജാണിത്. അതും 400 രൂപയ്ക്ക് താഴെയാണ് Airtel New Plan-ന്റെ വില.

Digit.in Survey
✅ Thank you for completing the survey!

ഇത് പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണ്. 398 രൂപയാണ് ഈ എയർടെൽ പ്ലാനിന് വിലയാകുന്നത്. ശരിക്കും സാധാരണക്കാർക്ക് ഇണങ്ങുന്ന പാക്കേജാണിത്. ദിവസേനയുള്ള ഡാറ്റ ക്വാട്ടയും Unlimited ഓഫറുകളും Free OTT സബ്സ്ക്രിപ്ഷനുമാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ.

Airtel New Plan

എയർടെൽ പ്രഖ്യാപിച്ചത് 398 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനാണ്. ഹോട്ട്‌സ്റ്റാർ മൊബൈലിലേക്ക് നിങ്ങൾക്ക് ആക്സസ് നേടാനാകും. പ്ലാനിന്റെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും വിശദമായി അറിയാം.

Airtel-new-plan-398.jpg
Airtel 398 Rs Plan

Airtel Rs 398 പ്ലാൻ: വിശദാംശങ്ങൾ

പുതിയ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 28 ദിവസം വാലിഡിറ്റി വരുന്ന പ്ലാനാണ്. ഇത് ഒരു മാസത്തേക്ക് റീചാർജ് നോക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ്. പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ലഭിക്കും. പ്രതിദിനം 2GB 5G അല്ലെങ്കിൽ 4G ഡാറ്റ ആസ്വദിക്കാം. എന്നാൽ ഈ പാക്കേജിൽ ടെലികോം അൺലിമിറ്റഡ് 5ജി അനുവദിച്ചിട്ടില്ല. ദിവസേന 100 എസ്എംഎസ്സും പാക്കേജിലൂടെ സ്വന്തമാക്കാം.

ഫ്രീ Hotstar ഓഫർ

ഈ പാക്കേജ് 28 ദിവസത്തേക്കുള്ളതാണെങ്കിലും, ഫ്രീ ഒടിടിയും നൽകുന്നു. അതായത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നോക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ 28 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനാണ് വരുന്നത്. തത്സമയ സ്‌പോർട്‌സുകളിലേക്കും സിനിമകളിലേക്കും ജനപ്രിയ വെബ് സീരീസുകളിലേക്കും ആക്‌സസ് നേടാം. ഇത് ഹോട്ട്‌സ്റ്റാറിന്റെ മൊബൈൽ പ്ലാനാണ് നൽകുന്നത്. അതിനാൽ പാക്കേജിലൂടെ ഒരു ഡിവൈസിൽ/മൊബൈലിൽ മാത്രമാണ് ഹോട്ട്സ്റ്റാർ ആക്സസ് ചെയ്യാവുന്നത്. വീഡിയോ സ്ട്രീമിങ്ങിനിടെ പരസ്യങ്ങളും ഉണ്ടായിരിക്കും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

സാധാരണ ഹോട്ട്സ്റ്റാർ പ്ലാനിന് 149 രൂപയാണ്. എന്നാൽ എയർടെലിന്റെ 398 രൂപ പാക്കേജിലൂടെ റീചാർജും ആസ്വദിക്കാം, ഹോട്ട്സ്റ്റാറും ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പിലും വെബ്‌സൈറ്റിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും നിരവധി ആനുകൂല്യങ്ങൾ നേടാനാകും.

Also Read: 100 രൂപയ്ക്ക് താഴെ ബിഎസ്എൻഎല്ലിന് മാത്രമല്ല, Airtel-നുമാകും! നല്ല കിണ്ണം കാച്ചിയ New Plan

എയർടെല്ലിന്റെ എതിരാളിയായ റിലയൻസ് ജിയോയും പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പ്രഖ്യാപിച്ചിരുന്നു. ജിയോ പ്രഖ്യാപിച്ചത് വലിയ പ്ലാനാണ്. 200 ദിവസം വാലിഡിറ്റിയിൽ ആസ്വദിക്കാവുന്ന 2025 വെൽക്കം പ്ലാനായിരുന്നു അത്. 2025 രൂപയാണ് ജിയോയുടെ പുതിയ പ്ലാനിന് വിലയാകുന്നത്. 2150 രൂപയുടെ ഷോപ്പിങ് ഓഫറും പ്ലാനിൽ ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo