International Offer: 30GB ഹൈ-സ്പീഡ് ഡാറ്റയും കോളിങ്ങുമായി Airtel പുതിയ ഓഫർ

HIGHLIGHTS

എയർടെൽ പാക്കിൽ അതിവേഗ ഡാറ്റയും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും ഉൾപ്പെടുന്നു

എയർടെൽ പാക്കേജിന് 30 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്

പോസ്റ്റ്‌പെയ്ഡ് എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണിത്

International Offer: 30GB ഹൈ-സ്പീഡ് ഡാറ്റയും കോളിങ്ങുമായി Airtel പുതിയ ഓഫർ

International Offer: Airtel ഇതാ 30GB ഹൈ-സ്പീഡ് ഡാറ്റയും കോളിങ്ങുമുള്ള വീണ്ടുമെത്തി. പോസ്റ്റ്‌പെയ്ഡ് എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണിത്. ഈ എയർടെൽ പാക്കേജിന് 30 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

മുൻപുണ്ടായിരുന്ന പ്ലാനിൽ അധിക ഡാറ്റ ഉൾപ്പെടുത്തിയാണ് ഓഫർ.

Airtel International Offer വിശദമായി

ഇന്റർനാഷണൽ റോമിംഗ് (IR) സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ഫ്ലൈറ്റിലും മറ്റും യാത്ര ചെയ്യുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം. ഇത് ടെലികോമിന്റെ 3,999 രൂപ വിലയാകുന്ന പാക്കേജാണ്. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഐആർ പാക്കിൽ അതിവേഗ ഡാറ്റയും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും ഉൾപ്പെടുന്നു.

189 രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ റോമിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും.

എയർടെല്ലിന്റെ 3,999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പാക്കേജാണിത്. ഈ IR പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റ ഉൾപ്പെടുന്നു. 30 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് റോമിങ് പ്ലാനിലുള്ളത്. അതിന് ശേഷം വേഗത 80 കെബിപിഎസായി കുറച്ചിരിക്കുന്നു. ഇത് പ്രതിദിനം 100 മിനിറ്റ് ഔട്ട്‌ഗോയിംഗ്, ഇൻകമിംഗ് കോളുകൾ തരുന്നു. സൗജന്യ ഇൻകമിംഗ് എസ്എംഎസ് ഓഫറുകളും 20 ഔട്ട്‌ഗോയിംഗ് എസ്എംഎസ്സും ഇതിലുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. റോമിംഗിലായിരിക്കുമ്പോൾ വിളിക്കുന്ന അന്താരാഷ്ട്ര കോളുകൾക്ക് മിനിറ്റിന് 45 രൂപ ചെലവാകും.

Rs 3,999 IR പാക്കേജ്

മുമ്പ്, ഈ പായ്ക്കിൽ കൊടുത്തത് 12 ജിബി അതിവേഗ ഡാറ്റയാണ്. എന്നാലിപ്പോൾ എയർടെൽ അതിവേഗ ഡാറ്റ അലവൻസ് പ്രഖ്യാപിച്ചു. 30 ജിബിയാണ് പ്ലാനിലുള്ളത്. ഇത് വിനിയോഗിച്ച് കഴിഞ്ഞാൽ പിന്നെയും ഡാറ്റ കുറഞ്ഞ സ്പീഡിൽ ലഭിക്കുമെന്ന നേട്ടമുണ്ട്.

എയർടെൽ പോസ്റ്റ്‌പെയ്ഡ് ഐആർ പായ്ക്കിൽ എയർപോർട്ടിനുള്ളിലെ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഈ സാഹചര്യങ്ങളിൽ 250 എംബി ഡാറ്റയാണ് ലഭിക്കുക. എയർപോർട്ടിലെ പബ്ലിക് വൈ-ഫൈ സേവനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഇത് പ്രയോജനപ്പെടുത്താം.

100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകളും 100 ഔട്ട്‌ഗോയിംഗ് എസ്എംഎസ് ആനുകൂല്യങ്ങളും ഇതിലുണ്ട്. ഇവ ഓരോ 24 മണിക്കൂർ വാലിഡിറ്റിയിൽ പ്രയോജനപ്പെടുത്താം.

ഇങ്ങനെയുള്ളIR ഓഫറുകൾക്ക് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. വിദേശത്ത് യാത്ര ചെയ്യുന്നവർക്ക് ഒരു നെറ്റ്‌വർക്ക് നേരിട്ട് തിരഞ്ഞെടുക്കേണ്ടതില്ല. ഈ റോമിങ് പാക്കേജ് പിന്തുണയ്ക്കുന്ന രാജ്യങ്ങളിലെ എല്ലാ ഓപ്പറേറ്റർമാർക്കും റോമിംഗ് പായ്ക്ക് ലഭിക്കും.

Also Read: Airtel Best Plan: ഒറ്റ പ്ലാനിൽ 2 SIM റീചാർജ് ചെയ്യാം, ജിയോഹോട്ട്സ്റ്റാറും പ്രൈം വീഡിയോയും Free!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo