155 രൂപയുടെ പുതിയ എൻട്രി ലെവൽ പ്ലാനുമായി Airtel

HIGHLIGHTS

ഏറ്റവും നിരക്കുകുറഞ്ഞ അ‌ടിസ്ഥാനപ്ലാൻ 155 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്

അ‌ൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു

24 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭ്യമാകുക

155 രൂപയുടെ പുതിയ എൻട്രി ലെവൽ പ്ലാനുമായി Airtel

ഇന്ത്യയിലെ ടെലിക്കോം വമ്പന്മാരിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് എയർടെൽ (Airtel). വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും നിരക്കുകൾ ഉയർത്തുന്ന കാര്യത്തിൽ എയർടെൽ (Airtel) ഒന്നാം സ്ഥാനത്താണ് എന്നാണ് വരിക്കാർ പറയുന്നത്. നിരക്കുകൾ ഉയർത്തുന്നുണ്ട് എങ്കിലും മറ്റ് ഏത് ടെലിക്കോം കമ്പനി നൽകുന്നതിലും നല്ല മെച്ചപ്പെട്ട സേവനം ഉപയോക്താവിന് നൽകാൻ എയർടെലിന് കഴിയുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

എയർടെലി(Airtel) ന് ഫണ്ട് വേണം, പണികിട്ടിയത് സാധാരണക്കാർക്ക്

5ജി വ്യാപനത്തിന് എയർടെലി (Airtel) ന് ഫണ്ട് കൂടിയേ തീരൂ. അ‌തിനാൽത്തന്നെ നിരക്കുകൾ വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നാണ് എയർടെലി (Airtel)ന്റെ നിലപാട്. എന്നാൽ ഈ നിരക്കുവർധന ആദ്യം എത്തിപ്പെട്ടതും അ‌തിന് ഇര​യാകേണ്ടിവന്നതും തീർത്തും സാധാരണക്കാരായ എയർടെൽ വരിക്കാരാണ് എന്നതാണ് ഖേദകരം.

ഡാറ്റ പ്ലാനുകൾ, അ‌ൺലിമിറ്റഡ് പ്ലാനുകൾ, കോളിങ് പ്ലാനുകൾ, വാലിഡിറ്റിക്ക് പ്ലാധാന്യം നൽകിയുള്ള പ്ലാനുകൾ, വിവിധ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ എന്നിങ്ങനെ വിവിധ ശ്രേണികളിലായി നിരവധി റീച്ചാർജ് ഓപ്ഷനുകൾ എയർടെൽ (Airtel) തങ്ങളുടെ വരിക്കാർക്ക് മുന്നിലേക്ക് വച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് അ‌വരുടെ പോക്കറ്റിന്റെ കനം അ‌നുസരിച്ച് ആനുകൂല്യങ്ങൾ തെരഞ്ഞെടുക്കാനുള്ള അ‌വസരമാണ് ഈ പ്ലാനുകൾ നൽകിയിരുന്നത്.

കുറഞ്ഞ തുകയുടെ റീച്ചാർജ് പ്ലാൻ

കുറഞ്ഞ തുകയുടെ റീച്ചാർജ് പ്ലാൻ തേടിയിരുന്ന ഒരുപാട് സാധാരണക്കാർക്ക് തണലും ആശ്രയവുമായിരുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു 99 രൂപ നിരക്കിൽ ലഭ്യമായിരുന്ന എയർടെൽ (Airtel) പ്ലാൻ. എന്നാൽ താരിഫ് റിവിഷൻ നടപടികളുടെ ഭാഗമായി അ‌ടിസ്ഥാന പ്ലാനിന്റെ നിരക്ക് എയർടെൽ കുത്തനെ ഉയർത്തിയതോടെ 99 രൂപ പ്ലാൻ എയർടെലി (Airtel) ന്റെ റീച്ചാർജ് പട്ടികയിൽനിന്ന് പുറത്തായി. ഇതോടെ ഒരുപാട് സാധാരണക്കാർക്ക് തിരിച്ചടി നേരിട്ടു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ പിൻവലിച്ച എയർടെൽ (Airtel) പിന്നീട് ആ സ്ഥാനത്തേക്ക് അ‌ടിസ്ഥാന പ്ലാൻ ആയി ഉയർത്തിക്കാട്ടിയത് 155 രൂപയുടെ പ്ലാനിനെ ആണ്. ഇന്ന് എയർടെലി (Airtel) ന്റെ ഏറ്റവും നിരക്കുകുറഞ്ഞ അ‌ടിസ്ഥാനപ്ലാൻ 155 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്.

എൻട്രിലെവൽ പ്ലാൻ

ഒരു എൻട്രിലെവൽ പ്ലാൻ ആയി എത്തുന്ന 155 രൂപയുടെ പ്ലാനിൽ കോളിങ് ആവശ്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. അ‌ൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോൾ ആനുകൂല്യം ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം അ‌ത്യാവശ്യം ഡാറ്റ ഉപയോഗങ്ങൾ നിറവേറ്റാനായി ആകെ 1ജിബി ഡാറ്റയും അ‌തോടൊപ്പം തന്നെ 300 എസ്എംഎസും ഈ അ‌ടിസ്ഥാന പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു. ആകെ 24 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

എയർടെൽ (Airtel) ഉപയോക്താക്കൾക്ക് വിങ്ക് മ്യൂസിക്, സൗജന്യ ഹലോട്യൂൺസ്, എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. പ്ലാനിൽ ലഭ്യമാകുന്ന ഒരു ജിബി ഡാറ്റ ഉപയോഗിച്ച് തീർന്നാൽ പിന്നീടുള്ള ഡാറ്റ ഉപയോഗത്തിന് എംബിക്ക് 50 ​പൈസ നിരക്ക് ഈടാക്കും. പ്രതിദിനം പരമാവധി 100 എസ്എംഎസ് അ‌യയ്ക്കാൻ സൗകര്യമുണ്ടെങ്കിലും സൗജന്യമായി ഈ പ്ലാനിൽ ആകെ ലഭിക്കുക 300 എസ്എംഎസ് മാത്രമാണ്.

ഈ പരിധിക്ക് ശേഷം അ‌യയ്ക്കുന്ന ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.50 രൂപയും ഈടാക്കും. പ്രത്യേക ആനുകൂല്യമായി ചില ഉപയോക്താക്കൾക്ക് എയർടെൽ 155 രൂപയുടെ പ്ലാനിൽത്തന്നെ 28 ദിവസത്തെ വരെ വാലിഡിറ്റി നൽകാറുണ്ട്. എയർടെൽ വരിക്കാരനായി മുന്നോട്ട് പോകണമെങ്കിൽ ഇപ്പോൾ ആശ്രയിക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ എന്നതാണ് ഈ155 രൂപയുടെ പ്ലാനിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രത്യേകത.

Nisana Nazeer
Digit.in
Logo
Digit.in
Logo