പുത്തൻ OTT റിലീസുകൾ കാണാൻ Airtel ഫ്രീയായി തരും, Hotstar, Prime Video സബ്സ്ക്രിപ്ഷൻ

HIGHLIGHTS

ആമസോൺ പ്രൈം അല്ലെങ്കിൽ ഡിസ്നി + ഹോട്ട്സ്റ്റാർ നൽകുന്ന 4 പ്ലാനുകളാണ് എയർടെലിലുള്ളത്

ഏറ്റവും പുതിയ OTT release കാണാനുള്ള Airtel പ്രീ പെയ്ഡ് പ്ലാനുകളാണിവ

499 രൂപ, 699 രൂപ, 999 രൂപ, 869 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ വില

പുത്തൻ OTT റിലീസുകൾ കാണാൻ Airtel ഫ്രീയായി തരും, Hotstar, Prime Video സബ്സ്ക്രിപ്ഷൻ

ഏറ്റവും മികച്ച പ്രീ-പെയ്ഡ് പ്ലാനുകളാണ് Bharti Airtel അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ OTT release കാണാനുള്ള ലാഭകരമായ പ്ലാനുകളും ഇതിലുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട 2 ഒടിടികളാണ് Amazon Prime, Disney Plus Hotstar എന്നിവ. ഈ രണ്ട് ഒടിടികളിൽ ഏതെങ്കിലും കിട്ടാൻ എയർടെലിന്റെ പക്കൽ സൂപ്പർ പ്ലാനുകളുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Bharti Airtel ഒടിടി പ്ലാനുകൾ

ആമസോൺ പ്രൈം അല്ലെങ്കിൽ ഡിസ്നി + ഹോട്ട്സ്റ്റാർ നൽകുന്ന 4 പ്ലാനുകളാണ് എയർടെലിലുള്ളത്. 499 രൂപ, 699 രൂപ, 999 രൂപ, 869 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ വില. ബേസിക് ടെലികോം ആനുകൂല്യങ്ങളും ഒടിടി സബ്സ്ക്രിപ്ഷനുമാണ് ഭാരതി എയർടെൽ തരുന്നത്.

Airtel 499 രൂപ പ്ലാൻ

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ കിട്ടാൻ ഈ പ്ലാൻ സഹായിക്കും. മൊബൈൽ റീചാർജിനൊപ്പം ഒടിടി ആക്സസും ലഭിക്കും.

Bharti Airtel
Bharti Airtel

പ്രതിദിനം 3GB ഡാറ്റയും 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. 499 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതാണ്. 3 മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ ആക്സസ് നേടാം. കൂടാതെ പ്ലാൻ വാലിഡിറ്റി വരെ എയർടെൽ എക്സ്ട്രീം ആക്സസും നേടാം.

699 രൂപ പ്ലാൻ

ആമസോൺ പ്രൈം വീഡിയോ ആക്സസിനായുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. 56 ദിവസമാണ് ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി. 699 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസേന 3ജിബി ഡാറ്റ സ്വന്തമാക്കാം. അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ ഇതിൽ ലഭ്യമാണ്. ദിവസേന 100 എസ്എംഎസ്സും ഇതിലുണ്ട്. 56 ദിവസത്തേക്ക് നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ലഭിക്കും.

എയർടെൽ 869 രൂപ പ്ലാൻ

3 മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഇതിലുണ്ട്. 869 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. ഇതിൽ 100 എസ്എംഎസ് ദിവസവും ലഭിക്കും. 2ജിബി ഡാറ്റ പ്രതിദിനം ഇതിൽ നിന്ന് ലഭിക്കും.

Airtel 869 Plan details with Disney+ Hotstar
869 രൂപ പ്ലാൻ

999 രൂപ പ്ലാനുകൾ

999 രൂപ പ്ലാനിൽ 2.5GB പ്രതിദിനം ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഉൾപ്പെടുന്നു. ദിവസവും 100 എസ്എംഎസ്സും ഈ പ്ലാനിലുണ്ട്. 84 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് ലഭിക്കുന്ന പ്ലാനാണിത്. ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ ബേസിക് വാലിഡിറ്റിയും 84 ദിവസമാണ്.

Read More: BSNL Extra Offer: ഒരു മാസത്തേക്ക് വരെ അധിക വാലിഡിറ്റി കൂട്ടിചേർത്ത് BSNL-ന്റെ പുതിയ തന്ത്രം

എയർടെലിന്റെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളും റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo