Airtel
Bharto Airtel വരിക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു ബജറ്റ് പ്ലാൻ. വലിയ തുക നൽകാൻ താല്പര്യമില്ലാത്ത സാധാരണക്കാരായ വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കുന്ന പ്ലാനാണിത്. 28 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് റീചാർജ് പ്ലാനാണിത്. ഹെലോട്യൂൺസ് ഉൾപ്പെടെയുള്ള ടെലികോം പാക്കേജുകൾ എയർടെൽ 199 രൂപ പ്ലാനിലൂടെ ലഭിക്കും. കുറഞ്ഞ നിരക്കിൽ കോളുകൾ വിളിക്കാനും ഒപ്പം വാട്സാപ്പ് പോലുള്ള ദൈനംദിന ആവശ്യങ്ങൾക്ക് മാത്രമായി ഇന്റർനെറ്റ് ആസ്വദിക്കാനും ഈ പ്ലാൻ മികച്ച ചോയിസാണ്. 199 രൂപ പാക്കേജിന്റെ വാലിഡിറ്റിയും ഓഫറുകളും അറിയാം.
കുറഞ്ഞ ചിലവിൽ കണക്റ്റിവിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രീ പെയ്ഡ് പാക്കേജാണിത്. ആകെ 2 GB അതിവേഗ ഡാറ്റയും, പരിധിയില്ലാതെ റോമിങ് സേവനങ്ങൾ ഉൾപ്പെടെ കോളിങ് ഓഫറുകളും 199 രൂപ പ്ലാനിലൂടെ ലഭിക്കും. എയർടെല്ലിന്റെ ഔദ്യോഗിക പേജിലൂടെയും മറ്റ് യുപിഐ ആപ്പുകളിലൂടെയും പ്ലാൻ വാങ്ങാനാകും. 200 രൂപയ്ക്ക് താഴെ റീചാർജ് നോക്കുന്നെങ്കിൽ, എയർടെൽ 199 രൂപ പ്ലാൻ ഏറ്റവും അനുയോജ്യമാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ അറിയാം.
Also Read: Ration Card ൽ പുതിയ അംഗത്തെ ചേർക്കണോ? മൊബൈൽ ഫോണിലൂടെ വെറും 6 സ്റ്റെപ്പ് മതി
28 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് പാക്കേജാണിത്. ഇതിൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ആകെ 2 GB അതിവേഗ ഡാറ്റയാണ് പ്രീ പെയ്ഡ് പാക്കേജിലുള്ളത്. ഓരോ ദിവസവും 100 എസ്എംഎസുകളും എയർടെലിന്റെ 199 രൂപ പ്ലാനിലൂടെ ആസ്വദിക്കാം.
ഇതിൽ ചില അധിക ആനുകൂല്യങ്ങൾ കൂടി ലഭ്യമാണ്. അഡോബ് എക്സ്പ്രസ് ആണ് പ്ലാനിലെ ഹൈലൈറ്റ്. 12 മാസത്തേക്കുള്ള ആക്സസ് ആണ് എയർടെൽ 199 രൂപ പ്ലാനിലൂടെ അഡോബ് എക്സ്പ്രസ്സിനായി കൊടുത്തിട്ടുള്ളത്.
ഇതിൽ 30 ദിവസത്തേക്കുള്ള എയർടെൽ ഹലോട്യൂൺസ് ഓഫറും 199 രൂപ പാക്കേജിൽ ലഭിക്കും. എയർടെൽ എക്സ്ട്രീം പ്ലേ എന്ന ബണ്ടിൽ ചെയ്ത ഒടിടി സേവനങ്ങളും കോംപ്ലിമെന്ററിയായി പാക്കേജിലൂടെ ലഭിക്കും.