Airtel Malayalam
ജിയോയും എയർടെലും സ്പീഡ് കണക്റ്റിവിറ്റി ഉറപ്പാക്കുമ്പോഴും, അധിക റീചാർജ് തുക കൊടുക്കണമെന്നല്ലോ എന്നാണ് പരക്കെയുള്ള പരാതി. എന്നാൽ നോക്കി റീചാർജ് ചെയ്താൽ Bharti Airtel ൽ തുച്ഛ വിലയ്ക്കും റീചാർജ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അമിതമായി ഡാറ്റ ആവശ്യമില്ലാത്തവർക്ക്, പരിധിയില്ലാതെ വോയിസ് കോളിങ് ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്.
വെറും 199 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി ആസ്വദിക്കാം. എന്നാലും 28 ദിവസമാണെന്നത് ശ്രദ്ധിക്കുക. എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും, വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മൊബൈൽ ഡാറ്റ വേണ്ടവർക്കും 199 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. ഈ എയർടെൽ പ്ലാനിന്റെ മറ്റ് പ്രത്യേകതകളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് താഴെ അറിയാം.
Also Read: വിഷു വിരുന്നായി Vivo T5 Pro, 9020 mAh അതിശക്തൻ ബാറ്ററിയും കൈയിലൊതുങ്ങുന്ന വിലയും!
199 രൂപയുടെ 28 ദിവസത്തെ പ്ലാനിൽ ചില അധിക കോംപ്ലിമെന്ററി ഓഫറുകളും നൽകിയിരിക്കുന്നു. സ്വകാര്യ ടെലികോം വരിക്കാർക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേയിലേക്ക് ആക്‌സസ് ലഭിക്കുന്നു. എങ്കിലും ഇത് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനല്ല എന്നത് ശ്രദ്ധിക്കുക.
ഈ പ്ലാനിൽ നിങ്ങൾക്ക് 5G ഡാറ്റ ഓഫർ നൽകുന്നില്ല. എന്നിരുന്നാലും, ഒരു വർഷത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം സൗജന്യ ആക്‌സസ് ലഭിക്കുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്. പെർപ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷന് പകരമാണ് കമ്പനി അഡോബ് ആക്സസ് അനുവദിച്ചിട്ടുള്ളത്. ഇതിൽ സ്വകാര്യ ടെലികോം ഗൂഗിൾ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു.