ഒരു റീചാർജിനൊപ്പം മറ്റൊന്ന് സൗജന്യം; കിടിലൻ Buy 1 Get 1 ഓഫറുമായി Airtel!
മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ ഉയർന്നുകൊണ്ടിരിക്കുമ്പോൾ ഇതാ Airtel ന്റെ വക കിടിലനൊരു പ്ലാൻ. ഒരു തവണ റീച്ചാർജ് ചെയ്യുമ്പോൾ അതേ മൂല്യമുള്ള മറ്റൊരു റീചാർജ് കൂടി ഭാരത് എയർടെൽ ഓഫർ ചെയ്യുന്നു. ദീപാവലി പ്രമാണിച്ച് സ്വകാര്യ ടെലികോം 1+1 ഓഫർ പ്രഖ്യാപിച്ചു. 349 രൂപ, 399 രൂപ റീചാർജുകളിലാണ് എയർടെലിന്റെ ഓഫർ. ഇങ്ങനെ 28 ദിവസത്തെ പ്ലാനിലൂടെ 56 ദിവസത്തെ കാലാവധി ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് 5G ആനുകൂല്യങ്ങളും ഇതിലുണ്ട്. പരിമിതകാലത്തേക്ക് മാത്രമുള്ള എയർടെലിന്റെ റീചാർജ് പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.
Airtel Buy 1 Get 1 Offer: വിശദാംശങ്ങൾ
1+1 റീചാർജ് ഫ്രീ എന്ന ഓഫറാണ് എയർടെൽ അവതരിപ്പിച്ചത്. എയർടെൽ താങ്ക്സ് ആപ്പിലൂടെ പരിമിത കാലത്തേക്ക് മാത്രമാണ് പ്ലാൻ ലഭിക്കുന്നത്. ഇത് എല്ലാ വരിക്കാർക്കും ലഭിക്കില്ല. തെരഞ്ഞെടുത്ത അക്കൗണ്ടുകളിൽ മാത്രമാണ് എയർടെലിന്റെ ഈ ഓഫർ കാണാൻ സാധിക്കുള്ളൂ.
349 രൂപയുടെയും 399 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലാണ് ഓഫർ. ഇതിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. ഇവയിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ദിവസവും 100 എസ്എംഎസുകളും അനുവദിച്ചിരിക്കുന്നു. രണ്ടാമത്തെ റീചാർജ് സൗജന്യമായി ലഭിക്കുന്നതോടെ, നിങ്ങൾക്ക് മൊത്തം 56 ദിവസത്തെ സേവനം ലഭിക്കുന്നു.
Also Read: Karbonn Rebel Pro, Moto G06 Power, Vivo T5e: 12,000 രൂപയിൽ താഴെ മികച്ച സ്മാർട്ട്ഫോൺ ഏതാണ്?
349 രൂപയുടെ പ്ലാനിൽ ദിവസവും 2 GB ഡാറ്റയും, എയർടെൽ 5G കവറേജുള്ള പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5G ഡാറ്റയുമുണ്ട്. ഏകദേശം 4,000 രൂപയുടെ അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷനും എയർടെലും ഇതിലുണ്ട്. അതും 12 മാസത്തേക്ക് ഈ സേവനം തികച്ചും സൗജന്യമായി ലഭിക്കും. ഈ റീചാർജിൽ ഹലോട്യൂണുകൾ, എയർടെൽ സേഫ് തുടങ്ങിയ സേവനങ്ങളുമുണ്ട്.
Airtel 349 Plan: ആനുകൂല്യങ്ങൾ
- വാലിഡിറ്റി: 28 ദിവസം
- കോളിങ്: അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ
- എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
- ഡാറ്റ: 2GB പ്രതിദിനം
- അധിക ഓഫറുകൾ: ഫ്രീ ഹലോട്യൂൺസ്, അഡോബ് എക്സ്പ്രസ് പ്രീമിയം 12 മാസത്തേക്ക്
എയർടെൽ 399 പ്ലാൻ: ആനുകൂല്യങ്ങൾ
- വാലിഡിറ്റി: 28 ദിവസം
- കോളിങ്: അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ
- എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
- ഡാറ്റ: അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ
- അധിക ഓഫറുകൾ: 12 മാസത്തേക്ക് Adobe Express പ്രീമിയം
റീചാർജ് ക്ലെയിം ചെയ്യുന്നതെങ്ങനെ?
നിങ്ങൾക്ക് ബൈ വൺ ഗറ്റ് വൺ ഓഫറിന് അർഹതയുണ്ടോ എന്ന് നോക്കാൻ, എയർടെൽ താങ്ക്സ് ആപ്പ് തുറക്കുക. പണമടയ്ക്കുന്നതിന് മുൻപായി 349 രൂപയുടെയോ 399 രൂപയുടെയോ പ്ലാനുകളിൽ 1+1 റീചാർജ് ഫ്രീ എന്ന ഓപ്ഷനുണ്ടോ എന്ന് പരിശോധിക്കാം. ഈ ടാഗ് കാണുന്നുണ്ടെങ്കിൽ നിങ്ങൾക്കും എയർടെൽ ഓഫർ പ്രയോജനപ്പെടുത്താമെന്നാണ് അർഥം.
എയർടെൽ സൗജന്യ റീചാർജ് എങ്ങനെയാണ് ക്ലെയിം ചെയ്യേണ്ടതെന്ന് കമ്പനി ഇനിയും ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. എന്നാലും ജിയോയിൽ അടുപ്പിച്ച് റീചാർജ് ചെയ്യുമ്പോൾ ഒരു പ്ലാനിന് ശേഷം അടുത്ത പ്ലാനിലെ വാലിഡിറ്റി ക്രെഡിറ്റ് ആകും. ഇതിന് സമാനമായി എയർടെൽ ഓഫറിലും ഒരു പ്ലാൻ കഴിഞ്ഞ് അടുത്ത പ്ലാൻ ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.