airtel in Kerala: കേരളപ്പിറവിയ്ക്ക് മുമ്പേ ഇതാ Airtel സമ്മാനം, മലയാളികൾക്കായി…

airtel in Kerala: കേരളപ്പിറവിയ്ക്ക് മുമ്പേ ഇതാ Airtel സമ്മാനം, മലയാളികൾക്കായി…
HIGHLIGHTS

12 മാസക്കാലയളവിൽ കേരളത്തിൽ നേട്ടം കൊയ്ത് ഭാരതി എയർടെൽ

കഴിഞ്ഞ വർഷം ഭാരതി എയർടെൽ കേരളത്തിൽ 5G സേവനത്തിന് തുടക്കം കുറിച്ചു

ഇപ്പോഴിതാ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും 5G എത്തിച്ചു

മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കേരളപ്പിറവിയ്ക്ക് മുന്നോടിയായി airtel കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഭാരതി എയർടെൽ കേരളത്തിൽ 5G സേവനത്തിന് തുടക്കം കുറിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും 5G എത്തിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനി. കൂടാതെ, സംസ്ഥാനത്ത് നിന്നും എയർടെലിന് ഇപ്പോൾ 1.7 ദശലക്ഷത്തിലധികം വരിക്കാരെയും ഈ 12 മാസക്കാലയളവിൽ കൈവരിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കേരളപ്പിറവിയ്ക്ക് airtel 5G സമ്മാനം

‘കേരളത്തിൽ അതിവേഗ 5G സാങ്കേതികവിദ്യ വിന്യസിച്ച ആദ്യത്തെ ടെലികോം കമ്പനിയാണ് ഞങ്ങൾ. ഇന്ന് വരിക്കാരുടെ ജീവിതത്തെ ബന്ധിപ്പിക്കുന്നതിൽ എയർടെൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നുള്ളതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
എയർടെൽ 5G പ്ലസ് നെറ്റ്‌വർക്ക് സ്വീകരിച്ചതിന് 1.7 ദശലക്ഷം ഉപഭോക്താക്കൾക്ക് നന്ദി. ഇനിയും മറ്റിടങ്ങളിലേക്ക് കൂടി 5ജി വ്യാപിപ്പിക്കാനുള്ള ഉദ്യമത്തിലാണ് ഞങ്ങൾ. ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും 5 ജി സേവനമുണ്ട്,’ എന്ന് എയർടെൽ വിശദമാക്കി.

airtel 5G ഇപ്പോൾ കേരളത്തിലുടനീളം…

കേരളത്തിലെ 14 ജില്ലകളിലെ വരിക്കാർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതിന് 5G സേവനം കൊണ്ടുവന്നിട്ടുണ്ടെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ തുടങ്ങി കായലോരങ്ങളും, ഹൈ-റേഞ്ച് പ്രദേശങ്ങളും, കടലോരങ്ങളും താണ്ടി വടക്ക് ബേക്കൽ കോട്ട തലയുയർത്തി നിൽക്കുന്ന കാസർകോഡ് വരെ ഇപ്പോൾ അതിവേഗ കണക്റ്റിവിറ്റി ലഭ്യമായിത്തുടങ്ങി.

Read More: Vodafone Idea Data Plans: 100 രൂപയിൽ താഴെ നിരക്കുള്ള ഡാറ്റ പ്ലാനുകളുമായി Vodafone Idea


പോരാഞ്ഞിട്ട്, കൊച്ചിയിലെ വാട്ടർ മെട്രോ സ്റ്റേഷനുകളിലും, ബോൾഗാട്ടി ദ്വീപിലുമെല്ലാം എയർടെലിന്റെ 5G എത്തിക്കഴിഞ്ഞു. എയർടെലിന്റെ ഈ അതിവേഗ സേവനം പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ലഭ്യമാണ്. അതേ സമയം, എയർടെലിന്റെ എതിരാളിയായ Jio True 5G സംസ്ഥാനത്തെ 35 നഗരങ്ങളിൽ ലഭിക്കുന്നുണ്ട്.

5G മാത്രമല്ല, അൾട്രാ ഫാസ്റ്റ് 5Gയുമുണ്ട്

കേരളത്തിലെ പ്രധാന നഗരങ്ങളിൽ എയർടെൽ അൾട്രാ ഫാസ്റ്റ് 5G പ്ലസ് സേവനമാണ് എത്തിച്ചിരിക്കുന്നത്. പരിസ്ഥിത സൌഹാർദ നെറ്റ്‌വർക്ക് കണക്ഷനാണ് അൾട്രാ ഫാസ്റ്റ് 5G പ്ലസ്. ഇത് ഊർജ്ജ വിനിയോഗം കുറയ്ക്കുന്നതിനുള്ള സംവിധാനത്തോടെയാണ് വരുന്നത്.

airtel 5g
കേരളപ്പിറവിയ്ക്ക് airtel 5G സമ്മാനം

അതേ സമയം, HD വീഡിയോ സ്ട്രീമിങ്ങിനും ഗെയിമിങ്ങിനും വലിയ ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിനുമെല്ലാം ഇത് അതിവേഗ കണക്ഷൻ നൽകുന്നു എന്നതാണ് നേട്ടം.

Also Read: 300 രൂപ റേഞ്ചിൽ 2 airtel പ്ലാനുകൾ! ദിവസവും 2GB, ഒരു മാസം കാലാവധി

കേരളത്തിൽ മാത്രമല്ല ജമ്മു- കശ്മീരിലെയും എല്ലാ ജില്ലകളിലും എയർടെൽ തങ്ങളുടെ 5ജി സേവനം വിന്യസിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ തെക്കൻ സംസ്ഥാനത്തെ 14 ജില്ലകളിലും അതിവേഗ കണക്ഷന് 5ജി എത്തിച്ചതുപോലെ, വടക്കറ്റത്തുള്ള കശ്മീരിലെ 22 ജില്ലകളും ഇപ്പോൾ 5Gയിൽ കുതിക്കുകയാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo