Airtel വരിക്കാർക്കായി ഒരു ബെസ്റ്റ് OTT പ്ലാൻ പരിചയപ്പെടാം
നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ നിന്ന് നേടാം
എയർടെലിന്റെ 1199 രൂപ പ്ലാനിലാണ് ഇത്രയും ആനുകൂല്യങ്ങളുള്ളത്
Airtel വരിക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു പ്ലാനിനെ കുറിച്ച് അറിയാം. ഏറ്റവും മികച്ച 3 OTT Free ആയി കിട്ടുന്ന പ്ലാനാണിത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ് ഇതിലുണ്ട്. ഇങ്ങനെ ഇന്ത്യയിലെ പ്രധാന OTT പ്ലാറ്റ്‌ഫോമുകൾ എയർടെൽ തരുന്നു.
SurveyAirtel Free ഒടിടി പ്ലാൻ
ഇപ്പോൾ മിക്ക ഒടിടി പ്ലാറ്റ്ഫോമുകളും പാസ്‌വേഡ് പങ്കിടുന്നത് നിയന്ത്രിച്ചിരിക്കുന്നു. അതിനാൽ ഒരാളുടെ അക്കൌണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. അതിന് പകരമായി റീചാർജ് പ്ലാനുകളിൽ നിന്ന് ഒടിടി ആക്സസ് എടുക്കാം. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ നിന്ന് നേടാം. ഇതിനായി എയർടെലിന്റെ സിംഗിൾ പ്ലാൻ മതി.

മൂന്ന് ഒടിടിയ്ക്കുള്ള Airtel പ്ലാൻ
എയർടെലിന്റെ 1199 രൂപ പ്ലാനിലാണ് ഇത്രയും ആനുകൂല്യങ്ങളുള്ളത്. ഇതൊരു പോസ്റ്റ് പെയ്ഡ് പ്ലാനാണെന്നത് ആദ്യമേ പറയുന്നു. ഈ പ്ലാനിൽ ഒരു സാധാരണ സിം കാർഡ് മാത്രമല്ല. 3 സൗജന്യ ആഡ്-ഓൺ സിം കണക്ഷനുകളും ലഭിക്കുന്നു.
അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നു. ഈ റീചാർജ് പ്ലാനിൽ മൊത്തം 240GB പ്രതിമാസ ഡാറ്റയുണ്ട്. ഇതിൽ പ്രധാന സിമ്മിന് 150GB ഡാറ്റ ലഭിക്കും. ഓരോ ആഡ്-ഓൺ കണക്ഷനും 30GB കണക്ഷനും ലഭിക്കുന്നു. ഈ പ്ലാനിൽ 200GB ഡാറ്റ റോൾഓവറും എയർടെൽ ഓഫർ ചെയ്യുന്നു.
എയർടെൽ തരുന്ന ആ ഒടിടികൾ
നെറ്റ്ഫ്ലിക്സ് ബേസിക് ആക്സസ് എയർടെൽ 1999 രൂപ പാക്കേജിൽ തരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് നെറ്റ്ഫ്ലിക്സ്. ഇതിന്റെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനാണ് നേടാവുന്നത്. Amazon Prime-ലേക്കുള്ള ഫ്രീ ആക്സസും നേടാം. ആമസോൺ പ്രൈമിന്റെ 6 മാസ സബ്സ്ക്രിപ്ഷനാണ് എയർടെൽ തരുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ മൊബൈൽ സബ്സ്ക്രിപ്ഷനാണുള്ളത്.
Read More: Xiaomi 14 Civi in India: Triple റിയർ ക്യാമറ, ഡ്യുവൽ സെൽഫി ക്യാമറ! വന്നിരിക്കുന്നവൻ ചില്ലറക്കാരനല്ല
മറ്റ് ഒടിടി ആക്സസുകൾ
ഇവിടെ തീരുന്നില്ല 1199 രൂപയുടെ പ്ലാനിലുള്ളത്. ഈ പോസ്റ്റ് പെയ്ഡ് പ്ലാനിൽ എയർടെൽ എക്‌സ്ട്രീം പ്ലേ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് മ്യൂസിക് ആസ്വദിക്കാൻ വിങ്ക് പ്രീമിയവും നൽകുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile