മാസംതോറുമുള്ള മൊബൈൽ റീചാർജ്ജ് തലവേദന മാറ്റാൻ വളരെ മികച്ചൊരു മാർഗം പറഞ്ഞുതരാം. ഒരു തവണ മാത്രം റീചാർജ് ചെയ്താൽ അടുത്ത ഒരു വർഷത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന Airtel Recharge പ്ലാനിനെ കുറിച്ച് അറിയാമോ? 2GB, അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ബോണസ് ഓഫറുകളും ഇതിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ, ജോലിക്കാർ, സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ എന്നിവർക്കെല്ലാം പ്ലാൻ അനുയോജ്യമാകുന്നു. ഒരു വർഷ റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഈ എയർടെൽ പാക്കേജ് ശരിക്കും ഗുണമാണോ? കൃത്യം 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന എയർടെൽ പ്ലാനിന്റെ വില, ആനുകൂല്യങ്ങൾ, മറ്റ് പ്രത്യേകതകൾ എന്നിവ വിശദമായി അറിയാം.
Airtel 1 Year Plan
ഒരു തവണ പണം അടച്ചാൽ ഒരു വർഷം മുഴുവൻ ടെലികോം സേവനം ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ദിവസേന കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കായി അൺലിമിറ്റഡായി ഫാസ്റ്റ് ഡാറ്റ വരെ പ്ലാനിൽ ലഭിക്കും. 3599 രൂപയാണ് ഈ റീചാർജ് പ്ലാനിന്റെ വില. പ്രതിമാസം 300 രൂപയ്ക്കും താഴെ ഇതിന് വിലയാകുന്നു. എയർടെലിന്റെ വാർഷിക പ്ലാനിന് ഒരു ദിവസം ഈടാക്കുന്നത് 9.8 രൂപ മാത്രമാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് ഇവിടെ നൽകുന്നു.
Also Read: 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം Vivo S സീരീസ് തിരിച്ചെത്തുന്നു! 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയും
3599 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
- ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കുമുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ് സേവനം എയർടെൽ നൽകുന്നു. അതും റോമിങ് സൌകര്യങ്ങൾ ഉൾപ്പെടെയാണ് കോളിങ് അൺലിമിറ്റഡായി അനുവദിച്ചിരിക്കുന്നത്. ലോക്കൽ, നാഷണൽ, STD കോളുകൾ ഇതിലുണ്ട്.
- 2ജിബി ബൾക്ക് ഡാറ്റ പ്രതിദിനം ആസ്വദിക്കാം. ഇത് 5ജി ലഭിക്കാത്ത 4ജി കണക്ഷനുള്ളവർക്ക് വേണ്ടിയാണ്. 5ജി സപ്പോർട്ടുള്ള ഡിവൈസുകളിൽ പരിധിയില്ലാത്ത 5ജി ഡാറ്റയും പ്ലാനിൽ ലഭ്യമാണ്.
- പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും എയർടെൽ 3599 രൂപ പ്ലാനിൽ ലഭിക്കും. ഇത് ഓൺലൈൻ ഷോപ്പിങ്ങിലും മറ്റും ഒടിപി സേവനങ്ങൾക്കും, ബാങ്ക് സേവനങ്ങൾക്കും പ്രയോജനകരമാകും.
- സോണി ലിവ് ഉൾപ്പെടെയുള്ള ഒടിടി ആക്സസാണ് പ്ലാനിലെ മറ്റൊരു നേട്ടം. ഇതിനായി എയർടെൽ എക്സ്ട്രീം പ്ലേ സേവനം ആസ്വദിക്കാം.
- 12 മാസത്തേക്ക് സൌജന്യമായി അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും എയർടെൽ 3599 രൂപ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
- 30 ദിവസത്തേക്ക് ഫ്രീ ഹലോ ട്യൂൺസ് ആക്സസും 3599 രൂപ പ്ലാനിലുണ്ട്. ഇഷ്ടപ്പെട്ട കോളർ ട്യൂണുകൾ സെറ്റ് ചെയ്യാൻ ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.
- എയർടെലിന്റെ ആന്റി സ്പാം നെറ്റ് വർക്ക് സേവനവും ഫ്രീയായി ലഭിക്കുന്നു.