പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്! Airtel സിമ്മുള്ളവർക്ക് ഒരടിപൊളി വർഷ പ്ലാൻ

Airtel പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 365 ദിവസം കാലാവധിയുള്ള പുതിയ റീചാർജ് പ്ലാൻ അറിഞ്ഞാലോ! 3599 രൂപയുടെ ഈ പ്ലാനിലൂടെ വർഷം മുഴുവൻ ടെൻഷനില്ലാതെ കോളുകളും ഡാറ്റയും ലഭിക്കും. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗും അൺലിമിറ്റഡ് ഡാറ്റയും ഓഫർ ചെയ്യുന്ന പാക്കേജാണിത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് എയർടെൽ. ഒരു വർഷം മുഴുവൻ ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ഇത് മികച്ച ഓഫറാകുന്നു. ബൾക്ക് 4ജി ഡാറ്റയും പരിധിയില്ലാത്ത 5G ഡാറ്റയും ഒരൊറ്റ പ്ലാനിൽ തന്നെ ലഭ്യമാണ്. എയർടെൽ ഒരു വർഷ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Airtel 3599 Plan Calling Offers

കേരളത്തിനകത്തോ ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലേക്കോ അൺലിമിറ്റഡ് കോളിങ് സേവനം ലഭിക്കുന്നു. വർഷം മുഴുവൻ സൗജന്യമായി കോൾ വിളിക്കാനുള്ള ഓഫറാണിത്. റോമിംഗിലായിരിക്കുമ്പോഴും ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പ്രത്യേക നിരക്കുകളും ഈടാക്കുന്നില്ല. എയർടെലിന് പുറമെ ഏത് സിമ്മിലേക്കും കോളിങ് സേവനങ്ങൾ ലഭിക്കുന്നതാണ്. ക്വാളിറ്റി വോയ്‌സ് കോളുകളും 5ജിയിലൂടെ ഉറപ്പാക്കാം.

Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം

365 ദിവസവും അൺലിമിറ്റഡ് 5ജി!

5ജി സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, എയർടെൽ 5ജി നെറ്റ്‌വർക്ക് കവറേജുള്ള ഇടങ്ങളിൽ ഈ പ്ലാനിലൂടെ അൺലിമിറ്റഡ് 5ജി 365 ദിവസവും ലഭിക്കും. ഒരു ഡാറ്റ പരിധിയുമില്ലാതെ ട്രൂ 5ജി ആസ്വദിക്കാം. ഇനി 4ജി ഫോണുള്ളവരോ, 4ജി കവറേജുള്ള സമയങ്ങളിലോ ദിവസേനയുള്ള 2ജിബി ഡാറ്റ പ്രയോജനപ്പെടുത്താവുന്നതാണ്. എങ്കിലും 4ജിയേക്കാൾ പത്തിരട്ടി വേഗതയുള്ള 5ജി പ്ലസ്സാണ് എയർടെൽ 3599 രൂപ പ്ലാനിലൂടെ ആസ്വദിക്കാനാകുന്നത്. വർക് ഫ്രം ഹോം ചെയ്യുന്നവർക്കും വൈ-ഫൈ ഇല്ലാതെ കണക്റ്റിവിറ്റി ലഭിക്കാനുള്ള ഓപ്ഷനാണിത്.

Airtel-Rs-3599.jpg

Airtel 3599 Plan: മറ്റ് ഓഫറുകൾ

പ്രതിദിനം 100 എസ്എംഎസ് സേവനങ്ങൾ കൂടി 3599 രൂപ പ്ലാനിലൂടെ അനുവദിച്ചിട്ടുണ്ട്. എയർടെൽ എക്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭ്യമാണ്. സോണി ലിവ് പോലുള്ള ഒടിടി ആക്സസുകൾ ഇതിലൂടെ നേടാം. 30 ദിവസത്തേക്ക് ഫ്രീ ഹലോ ട്യൂൺസ് ആക്സസ് ഈ വാർഷിക പ്ലാനിലുണ്ട്. 12 മാസത്തേക്ക് സൌജന്യമായി അഡോബ് എക്സ്പ്രസ് പ്രീമിയം ഭാരതി എയർടെൽ 3599 രൂപ പാക്കേജിൽ ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :