365 Days Validity Airtel
അതിവേഗ 5G ഇന്റർനെറ്റും ദീർഘകാല വാലിഡിറ്റിയും ലാഭകരമായ റീചാർജ് പ്ലാനിലൂടെ നേടിയെടുക്കാം. 365 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്ന Airtel വാർഷിക പ്ലാൻ തെരഞ്ഞെടുക്കാം. ഇതിൽ സ്വകാര്യ ടെലികോം ഡാറ്റ, എസ്എംഎസ് സേവനങ്ങൾ തരുന്നു. അതും വെറും 6 രൂപയ്ക്ക് നിങ്ങൾക്ക് റീചാർജ് സേവനങ്ങൾ ലഭിക്കുന്നു. ഫാസ്റ്റ് കണക്റ്റിവിറ്റിയുള്ള ഈ ടെലികോം പ്ലാൻ എങ്ങനെയാണ് വരിക്കാർക്ക് ലാഭകരമാകുന്നത് എന്ന് നോക്കാം.
ദിവസം വെറും 6 രൂപയിൽ നിങ്ങൾക്ക് കോളിങ്ങും ഡാറ്റയും മെസേജിങ്ങും തടസ്സമില്ലാതെ ആസ്വദിക്കാം. 2249 രൂപയുടെ എയർടെൽ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ഇടയ്ക്കിടെയുള്ള റീചാർജ് മറക്കുന്നവർക്ക് ഈ പ്ലാനാണ് മികച്ചത്. കാരണം 365 ദിവസത്തേക്ക് പ്രീ പെയ്ഡ് പ്ലാൻ അന്വേഷിക്കേണ്ട ആവശ്യമില്ല. 300 രൂപയുടെ പ്രതിമാസ പ്ലാനുകൾ 12 തവണ ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് ഈ വാർഷിക പാക്കേജ്. കാരണം പ്ലാനിന്റെ മാസച്ചെലവ് വെറും 187 രൂപ മാത്രമാണ്. ഈ എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ഇന്ത്യയിൽ മുന്നിലുള്ള ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ. 2249 രൂപ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സേവനം ലഭിക്കുന്നു. അതും സൗജന്യമായി നാഷണൽ റോമിങ് ഉൾപ്പെടെ 365 ദിവസവും കോളിങ് ആനുകൂല്യം ആസ്വദിക്കാം. വർഷം മുഴുവനും 3600 സൗജന്യ എസ്എംഎസ് സേവനങ്ങളുമുണ്ട്.
Also Read: Oppo F33 Series: ഹൈപ്പിന് പിന്നിലെ കരുത്തൻ, ഇത്രയും സ്ലിം ഫോണിൽ 7000mAh ബാറ്ററിയോ?
30GB ഹൈ-സ്പീഡ് ഡാറ്റ പ്ലാനിൽ ചേർത്തിട്ടുണ്ട്. ഇത് വർഷം മുഴുവൻ ആസ്വദിക്കാനുള്ള ഓഫറാണ്. എന്നാലും ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമാകില്ല. ഒടിടി ആക്സസ് തരുന്ന എയർടെൽ എക്സ്ട്രീം ആക്സസും പ്ലാനിലുണ്ട്. അഡോബ് എക്സ്പ്രെസ് സബ്സ്ക്രിപ്ഷനും 2249 രൂപയുടെ പാക്കേജിൽ ലഭ്യം.
2249 രൂപയിൽ മാത്രമല്ല എയർടെൽ 365 ദിവസം വാലിഡിറ്റി അനുവദിച്ചിട്ടുള്ളത്. 1,999 രൂപയ്ക്കും 3,599 രൂപയ്ക്കും ഭാരതി എയർടെലിൽ പ്ലാനുകളുണ്ട്. 365 ദിവസത്തേക്കുള്ള ഭാരതി എയർടെലിന്റെ ഏറ്റവും വലിയ പ്ലാനിന്റെ വില 3999 രൂപയാണ്. ഇവയിൽ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
സിം ആക്ടീവ് ആയി വെക്കാനും കോളുകൾ വിളിക്കാനും ബജറ്റ് വാർഷിക പ്ലാൻ ഗുണം ചെയ്യും. എയർടെൽ 5G ഉള്ള പ്രദേശങ്ങളിൽ പരിധിയില്ലാത്ത 5G ഡാറ്റയ്ക്ക് 3599 രൂപയുടെയും 3999 രൂപയുടെയും പ്ലാനുകൾ അനുയോജ്യമാണ്. ഈ വാർഷിക പ്ലാനുകളിലെ ആനുകൂല്യങ്ങൾ ചുരുക്കി നൽകുന്നു.