ജിയോ, എയർടെൽ കമ്പനികളെല്ലാം നിരക്ക് കുത്തനെ ഉയർത്തുകയാണ്
വർധിച്ചുവരുന്ന ചെലവ് താങ്ങാനാവാത്ത വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് കുടിയേറുന്നു
ബിഎസ്എൻഎല്ലിന്റെ ബജറ്റിന് അനുയോജ്യമായ റീചാർജ് ഓപ്ഷനാണ് 197 രൂപയുടേത്
70 ദിവസം വാലിഡിറ്റിയിൽ ഒരു BSNL Bumper Plan പറഞ്ഞുതരാം. ശരിക്കും അവിശ്വസനീയമായ പാക്കേജാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് ദീർഘകാല വാലിഡിറ്റി ഉറപ്പിക്കാം. അതും 200 രൂപയ്ക്കും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്.
SurveyBSNL Cheapest Plan: 70 ദിവസത്തേക്ക്…
സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ കമ്പനികളെല്ലാം നിരക്ക് കുത്തനെ ഉയർത്തുകയാണ്. വർധിച്ചുവരുന്ന ചെലവ് താങ്ങാനാവാത്ത വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് കുടിയേറുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വളരെ തുച്ഛ നിരക്കിലാണ് പ്ലാനുകൾ തരുന്നത്. ബിഎസ്എൻഎല്ലിന്റെ ബജറ്റിന് അനുയോജ്യമായ റീചാർജ് ഓപ്ഷനാണ് 197 രൂപയുടേത്.

Rs 197 BSNL Plan: വിശദാശംങ്ങൾ
197 രൂപയ്ക്കാണ് പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അധികമായി ഡാറ്റയോ കോളിംഗോ ആവശ്യമില്ലാത്തവർക്ക് വളരെ അനുയോജ്യമായ പാക്കേജാണിത്. OTP പരിശോധന പോലുള്ള അവശ്യ സേവനങ്ങൾക്ക് എപ്പോഴും നിങ്ങളുടെ സിം ആക്ടീവാക്കി നിർത്തണം.
ഇങ്ങനെ സിം സജീവമാക്കി വയ്ക്കാൻ ബിഎസ്എൻഎൽ പ്ലാൻ തിരയുകയാണെങ്കിൽ അതിന് മികച്ച ചോയിസ് ഇത് തന്നെ. കാരണം 70 ദിവസമാണ് പ്ലാനിന് വാലിഡിറ്റിയുള്ളത്.
Rs 197 പ്ലാൻ: ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്ങും ഡാറ്റ ആനുകൂല്യങ്ങളും തരുന്ന പ്ലാനാണിത്. ആദ്യ 18 ദിവസത്തേക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് സൗജന്യ കോളുകൾ ലഭിക്കും. അതിനുശേഷം, ഔട്ട്‌ഗോയിംഗ് കോളുകൾക്കുള്ള ഫ്രീ സേവനമുണ്ടാകില്ല. എന്നാലും ഈ കാലയളവിൽ ഇൻകമിംഗ് സേവനങ്ങൾ ലഭിക്കുന്നതാണ്.
ഈ പ്ലാനിൽ സർക്കാർ ടെലികോം സൗജന്യ എസ്എംഎസ് അനുവദിച്ചിരിക്കുന്നു. ആദ്യ 18 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ്സാണ് ബിഎസ്എൻഎൽ തരുന്നത്.
ബിഎസ്എൻഎൽ മൊത്തം 36 ജിബി ഡാറ്റയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ 18 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. അതിനുശേഷം, ഉപയോക്താക്കൾക്കുള്ള ഡാറ്റ സേവനങ്ങൾ നിർത്തലാക്കും. പിന്നീട് നിങ്ങൾക്ക് അഥവാ ഡാറ്റ വേണ്ടിവന്നാൽ ഒരു ടോപ്പ്-അപ്പ് പ്ലാൻ തെരഞ്ഞെടുക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
കേരളത്തിൽ 4G കുതിപ്പോ?
കേരളത്തിൽ ബിഎസ്എൻഎൽ 4ജി പ്രവർത്തനങ്ങൾ തകൃതിയായി മുന്നേറുന്നു. സംസ്ഥാനത്ത് ടെലികോം കമ്പനി 4ജി ടവര്‍ വിന്യാസത്തിലും മറ്റ് സംസ്ഥാനങ്ങളിലേക്കാൾ മുന്നിലാണ്. 5,000 ടവറുകളിലധികം ഇതിനകം കേരളത്തിൽ സ്ഥാപിച്ചതായാണ് കണക്ക്.
Also Read: 150 ദിവസ വാലിഡിറ്റി, Unlimited കോളിങ്ങുമുള്ള BSNL Plan വെറും 397 രൂപയ്ക്ക്!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile