നിങ്ങൾക്ക് നീണ്ട സേവന വാലിഡിറ്റിയിൽ എയർടെൽ പ്ലാൻ പറഞ്ഞു തരട്ടെ
Unlimited calling, എസ്എംഎസ് സേവനങ്ങളെല്ലാം ആവശ്യത്തിലുമധികമുണ്ട്
ഈ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്
ജിയോ കഴിഞ്ഞാൽ ടെലികോമിൽ അടുത്ത സ്ഥാനം Bharti Airtel-നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററാണ്. എയർടെലിന് പ്രീപെയ്ഡ് വരിക്കാർ വലിയ അളവിലുണ്ട്. അതിനാൽ തന്നെ ആകർഷകമായ പാക്കേജുകളാണ് എയർടെൽ പ്രീ-പെയ്ഡ് വരിക്കാർക്ക് നൽകുന്നത്.
Airtel പ്രീ-പെയ്ഡ് പ്ലാൻ
നിങ്ങൾക്ക് നീണ്ട സേവന വാലിഡിറ്റിയിൽ എയർടെൽ പ്ലാൻ പറഞ്ഞു തരട്ടെ. അതും ബജറ്റ് വിലയിൽ ഒതുങ്ങുന്ന പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. ഈ പ്ലാനിൽ ഡാറ്റ വലിയ അളവിൽ ലഭിക്കില്ല. എന്നാലോ നിങ്ങൾക്ക് Unlimited calling, എസ്എംഎസ് സേവനങ്ങളെല്ലാം ആവശ്യത്തിലുമധികമുണ്ട്.
ഈ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. Unlimited 5G ലഭിക്കുന്ന പാക്കേജല്ല എന്നത് ആദ്യമേ ഓർമിപ്പിക്കുന്നു. ഇതിൽ നിങ്ങൾക്ക് 84 ദിവസത്തേക്കും അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം.
ഇതിൽ ചെറിയ അളവിൽ ഡാറ്റയും വരുന്നുണ്ട്. അതായത് മൊത്തം 6GB ഡാറ്റ ഇതിലൂടെ ലഭിക്കും. അത്യവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഈ കാലയളവിലേക്ക് ഇത് ധാരാളം.
Airtel 84 ദിവസ പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങിന് പുറമെ പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്. എയർടെല്ലിന്റെ 509 രൂപ പ്ലാനിൽ സൗജന്യ ഹെലോട്യൂൺസ് കൂടി ലഭിക്കും. കൂടാതെ അപ്പോളോ 24|7 സർക്കിൾ, എക്‌സ്‌ട്രീം പ്ലേ ആക്‌സസ് എന്നിവയുമുണ്ട്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ Xstream Play-യുടെ പ്രീമിയം പതിപ്പില്ലെന്നതും ശ്രദ്ധിക്കുക. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
509 രൂപയ്ക്ക് 84 ദിവസം വാലിഡിറ്റി
ഈ പാക്കേജിന് വിലയാകുന്നത് 509 രൂപ മാത്രം. ഉയർന്ന ടെലികോം പ്ലാനുകൾക്കിടയിൽ വളരെ ലാഭകരമായി തോന്നുന്ന പ്ലാനിതാണ്. വീട്ടിൽ വൈഫൈ പ്രയോജനപ്പെടുത്തുന്നവർ ഈ പ്ലാൻ എടുക്കുന്നത് ഉചിതമാകും.
നിങ്ങൾ 1.5 ജിബി അല്ലെങ്കിൽ 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾക്ക് വൻതുകയാണ് ചെലവാക്കുന്നത്. അതിന് ഡാറ്റ ആഡ് ഓൺ പ്ലാനുകൾ തെരഞ്ഞെടുക്കാം. ഈ പ്ലാനിനൊപ്പം ഡാറ്റ ആഡ് ഓൺ കൂടിചേരുമ്പോൾ ലാഭമാകും.
Also Read: Jio vs Airtel 2025: ജിയോ, എയർടെലിൽ 2026 വരെ വാലിഡിറ്റിയുള്ള Super പ്ലാനുകൾ, ആരാണ് Best!!!
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile