Airtel Issue: 3000ത്തോളം വരിക്കാരുടെ പരാതി, ഇന്റർനെറ്റും കോളും തടസ്സപ്പെട്ടു

HIGHLIGHTS

3000-ത്തിലധികം ആളുകൾ Airtel outage ബന്ധപ്പെട്ട് പരാതി അറിയിച്ചു

ഇന്റർനെറ്റ്, കോൾ സേവനങ്ങൾ ഉപയോഗിക്കാനാകാതെ വരിക്കാർ വെട്ടിലായി

മൊബൈൽ വരിക്കാർക്ക് മാത്രമല്ല ബ്രാഡ്ബാൻഡ് വരിക്കാർക്കും എയർടെൽ ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടു

Airtel Issue: 3000ത്തോളം വരിക്കാരുടെ പരാതി, ഇന്റർനെറ്റും കോളും തടസ്സപ്പെട്ടു

Airtel Issue: ഭാരതി എയർടെൽ വരിക്കാർക്ക് ടെലികോം സേവനങ്ങൾ ലഭ്യമാകുന്നില്ല. Airtel Down ആയതിനെ തുടർന്നാണ് ഇന്റർനെറ്റ്, കോൾ സേവനങ്ങൾ ഉപയോഗിക്കാനാകാതെ വരിക്കാർ വെട്ടിലായത്.

Digit.in Survey
✅ Thank you for completing the survey!

Airtel Issue: സേവനങ്ങൾ ലഭ്യമല്ല

ഇന്ത്യയിലെ ടെലികോം ഭീമനായ എയർടെൽ ഡിസംബർ 26-ന് രാവിലെ വലിയൊരു തകരാർ നേരിട്ടു. ഇത് ആയിരക്കണക്കിന് വരിക്കാരെ ശരിക്കും ബുദ്ധിമുട്ടിലാക്കി. Downdetector എന്ന സേവന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമിൽ വ്യപക പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 3000-ത്തിലധികം ആളുകൾ Airtel outage ബന്ധപ്പെട്ട് പരാതി അറിയിച്ചു.

Airtel down in many parts of india peoples are unable to make call and browse internet
Airtel Issue

നെറ്റും കോളും തടസ്സപ്പെട്ടു

47 ശതമാനം ഉപയോക്താക്കൾ മൊബൈൽ ഇൻറർനെറ്റിലെ പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏകദേശം 30 ശതമാനം ഉപയോക്താക്കൾ മൊത്തം ബ്ലാക്ക്ഔട്ട് റിപ്പോർട്ട് ചെയ്തു. 23 ശതമാനം വരിക്കാർക്ക് മൊബൈൽ സിഗ്നൽ ലഭിക്കുന്നതിലും തടസ്സം നേരിട്ടിട്ടുണ്ട്.

മൊബൈൽ വരിക്കാർക്ക് മാത്രമല്ല ബ്രാഡ്ബാൻഡ് വരിക്കാർക്കും എയർടെൽ ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടിട്ടുണ്ട്. വർക് ഫ്രം ഹോം ജീവനക്കാർക്ക് ബ്രോഡ്ബാൻഡ് സേവനങ്ങളിലെ പ്രശ്നം ഗുരുതരമായിരുന്നു. വെർച്വൽ മീറ്റിങ്ങുകളിലും മറ്റ് പ്രവർത്തനങ്ങളിലും ഇത് തടസ്സമുണ്ടാക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.  (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Also Read: IRCTC Down: തത്ക്കാൽ ബുക്കിങ് സമയത്ത് Indian Railway സൈറ്റ് പണിയിലായി

Airtel പ്രശ്നങ്ങൾക്കെതിരെ പരാതികൾ

എയർടെൽ തകരാറിനെ കുറിച്ച് എയർടെൽ ഔദ്യോഗിക വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. എന്തായാലും നെറ്റ്, കോൾ തടസ്സങ്ങൾ നിരവധി വരിക്കാരെ നിരാശരാക്കി. ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വരിക്കാർ തങ്ങളുടെ അതൃപ്തി പങ്കുവെച്ചു. അഹമ്മദാബാദ്, ഗുജറാത്ത് ഭാഗങ്ങളിലാണ് എയർടെൽ സാങ്കേതിക തടസ്സം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

എയർടെൽ ലാഭമോ നഷ്ടമോ?

ഒക്ടോബറിൽ എയർടെല്ലിന്റെ ഉപയോക്താക്കളുടെ എണ്ണം 385.41 ദശലക്ഷമായി ഉയർന്നു. ഇത് ശരിക്കും ജിയോയേക്കാൾ മികച്ച വരുമാനം എയർടെലിന് നേടിക്കൊടുത്തു. റിലയൻസ് ജിയോയ്ക്കും വിഐയ്ക്കും കാര്യമായ നഷ്ടം സംഭവിച്ചു ഈ കാലയളവിൽ സംഭവിച്ചതായാണ് റിപ്പോർട്ട്. 3.76 മില്യൺ ആണ് വരുമാനത്തിൽ ഇവർക്കുണ്ടായത്. എയർടെലിന്റെ സ്പാം ഡിറ്റക്ഷൻ ഫീച്ചറും ശരിക്കും വരിക്കാരെ കൂട്ടാൻ ഗുണം ചെയ്തതായാണ് അനുമാനിക്കാവുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo