Elephants Names Using AI: അങ്ങനെ ആനയുടെ ഭാഷയും, അവർ തമ്മിൽ വിളിക്കുന്ന പേരും AI കണ്ടുപിടിച്ചു കളഞ്ഞു!

HIGHLIGHTS

മനുഷ്യനറിയാത്ത ചില ആന രഹസ്യങ്ങളുമായി ശാസ്ത്ര ലോകം

AI Technology ഉപയോഗിച്ച് ആനകളുടെ ഭാഷ കോഡ് ചെയ്തു

ആനകൾ അവരുടെ ഗ്രൂപ്പുകളിലെ നിർദ്ദിഷ്‌ട അംഗങ്ങളെ പ്രത്യേക ശബ്ദത്തിൽ വിളിക്കുന്നു

Elephants Names Using AI: അങ്ങനെ ആനയുടെ ഭാഷയും, അവർ തമ്മിൽ വിളിക്കുന്ന പേരും AI കണ്ടുപിടിച്ചു കളഞ്ഞു!

Elephant Names: ഗജരാജാക്കന്മാർക്ക് പ്രൊഢ ഗംഭീരമായ പേരുകളാണ് നമ്മൾ ചാർത്തികൊടുക്കാറുള്ളത്. എന്നാൽ അവർക്കിടയിൽ തമ്മിൽ തമ്മിൽ അറിയപ്പെടുന്നത് ഈ പേരുകളിലല്ല. ഒരു പേരിലെന്തിരിക്കുന്നു, അല്ലേ? എന്തായാലും AI കൊണ്ട് അസാധ്യമായതൊന്നും ഇല്ലയോ ഉണ്ടോ എന്ന് ഉറപ്പിക്കാറായിട്ടില്ല. എങ്കിലും AI Technology ഉപയോഗിച്ച് ആനകളുടെ ഭാഷ കോഡ് ചെയ്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.

Digit.in Survey
✅ Thank you for completing the survey!

AI ഉപയോഗിച്ച് കണ്ടെത്തിയ Elephant രഹസ്യങ്ങൾ

നമ്മൾ മനുഷ്യർക്കിടയിൽ നമ്മൾ അറിയപ്പെടുന്നത് പേരുകളിലാണ്. ഇപ്പോൾ, ആനകൾ പരസ്പരം പേരുകൾ വിളിക്കുന്നു എന്നതാണ് കണ്ടെത്തൽ. കൃത്രിമ-ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

Elephant names Using AI
ചില ആന രഹസ്യങ്ങൾ

എഐ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ ഇതിനുള്ള തെളിവുകൾ കണ്ടെത്തി. കോർണൽ ലാബ് ഓഫ് ഓർണിത്തോളജിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വിശദീകരിച്ചത്. ഈ പഠനത്തെ കുറിച്ച് എൻവൈടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Elephants തമ്മിലുള്ള സംഭാഷണം

ആനകൾ അവരുടെ ഗ്രൂപ്പുകളിലെ നിർദ്ദിഷ്‌ട അംഗങ്ങളെ പ്രത്യേക ശബ്ദത്തിൽ വിളിക്കുന്നു. വളരെ പതിയെയുള്ള സ്വരത്തിലാണ് ആനകൾ പരസ്പരം വിളിക്കുന്നത്. സാധാരണ നമ്മൾ കേൾക്കുന്ന അലറൽ അവരുടെ വൈകാരിക പ്രകടനങ്ങൾ മാത്രമാണ്. എന്നാൽ റാംബിളുകൾ എന്ന് വിളിക്കുന്ന പതിഞ്ഞ ശബ്ദങ്ങളാണ് കൂടുതൽ അർത്ഥവത്തായത്. ഈ റാംബിളുകളിൽ (rumbles) രസകരമായ ഒരുപാട് കാര്യങ്ങളുണ്ടെന്നും പറയുന്നു.

ഇതിന്റെ ശാസ്ത്രീ വശങ്ങൾ പഠിക്കുന്നതിന് 469 ശബ്ദങ്ങളാണ് വിശകലനം ചെയ്തത്. പ്രായപൂർത്തിയായ പെണ്ണാനകളുടെയും അവരുടെ സന്തതികളുടെയും ശബ്ദങ്ങളാണ് നിരീക്ഷിച്ചത്. ഡോ. പാർഡോയും ജോർജ്ജ് വിറ്റെമെയറും ചേർന്നാണ് പഠനം നടത്തിയത്. കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കൺസർവേഷൻ ബയോളജി പ്രൊഫസറാണ് ഡോ.പാർഡോ. സേവ് ദി എലിഫന്റ്സ് സയന്റിഫിക് ബോർഡ് ചെയർമാനാണ് ജോർജ്ജ് വിറ്റെമെയർ.

മനുഷ്യനറിയാത്ത ആന രഹസ്യം

ആനയുടെ മുഴക്കങ്ങളും ശബ്ദങ്ങളും മനുഷ്യന്റെ ചെവിക്ക് വേർതിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ ഗവേഷകർ മെഷീൻ ലേണിംഗ് ആനാലിസിസ് ഉപയോഗിച്ചു. ഇത് AI ടെക്നോളജി ഉപയോഗപ്പെടുത്തുന്നു. ചില ആനകളിൽ നിന്നുള്ള ശബ്ദങ്ങൾക്ക് ഓരോ ആനയാണ് പ്രതികരിക്കുന്നത്. അത് നമ്മൾ മനുഷ്യർ ഓരോരുത്തർക്ക് നൽകുന്ന പേരിന് സമാനമാണ്. അവർ പുറപ്പെടുവിക്കുന്ന ശബ്ദ ഘടനയിൽ നിന്ന് മാത്രം ആരെയാണ് വിളിക്കുന്നതെന്ന് കണ്ടെത്താനാകും. AI ടെക്നോളജി സഹായത്തിലാണ് ഇത് കണ്ടുപിടിച്ചിരിക്കുന്നത്.

Read More: BSNL 4G Update: BSNL-ന് വേഗത കൂട്ടാൻ സാക്ഷാൽ TATA, 15000 കോടി രൂപയുടെ കരാറെന്ന് റിപ്പോർട്ട്

എഐ ഇന്ന് ശാസ്ത്ര ലോകത്തിന്റെ പല മാനങ്ങളിലേക്ക് കടക്കുകയാണ്. നമ്മുടെ വളർത്തോമനകളുടെ വികാരം വരെ മനസിലാക്കാൻ എഐയ്ക്ക് സാധിക്കുമെന്നാണ് പുതിയ അവകാശം. ഇനി ശാസ്ത്ര ലോകം എഐയിലൂടെ എങ്ങനെ വളരുന്നുവെന്ന് കണ്ടറിയാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo