Super Earth: ജീവനുണ്ടാകാൻ സാധ്യത! 20 പ്രകാശവർഷം അകലെ രണ്ടാമത്തെ ഭൂമി, പ്രതീക്ഷയോടെ ശാസ്ത്രലോകം
നൂറ്റാണ്ടുകളായി, മനുഷ്യർ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്
ഈ പ്രതീക്ഷയ്ക്ക് വെളിച്ചമേകിയാണ് Super Earth കടന്നുവരുന്നത്
ഭൂമിയെ പോലെ മറ്റൊരു ഭൂമി, നമ്മളിൽ നിന്നും 20 പ്രകാശവർഷം അകലെയുള്ളതായാണ് കണ്ടെത്തൽ
SUPER EARTH: ശരിക്കും ഭൂമി പോലെ ജീവനുള്ള ഗ്രഹം ഭൂമി മാത്രമാണോ? സംസാരിക്കാനും നടക്കാനും ഓടാനും കഴിവുള്ള മനുഷ്യർ അങ്ങ് ദൂരെ ഏതെങ്കിലും ഗ്രഹത്തിലുണ്ടാകുമോ? രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് കൂട്ടുണ്ടാക്കിയ ഭൂമിയിലെ മനുഷ്യന് ബഹിരാകാശത്തെ മാന്ത്രികതയെയും കൈക്കുമ്പിളിലാക്കാനാകുമോ? അങ്ങനെയെങ്കിൽ ഭൂമിയെ പോലെ ജീവനുള്ള മറ്റൊരു ഗ്രഹത്തിലെ അന്തേവാസികളെ കണ്ടുമുട്ടാനാകുമല്ലോ!
Surveyനൂറ്റാണ്ടുകളായി, മനുഷ്യർ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. വിദൂര ലോകങ്ങളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പോലെ സൗരയൂഥത്തിനപ്പുറം ജീവനുള്ളവയുണ്ടായേക്കുമെന്ന ജിജ്ഞാസയിലാണ് ശാസ്ത്രലോകവും. ചൊവ്വയും വ്യാഴവുമൊക്കെ ഭാവിയിൽ ജീവന് അനുയോജ്യമായേക്കുമെന്ന് പ്രതീക്ഷ മാത്രമാണ്. എങ്കിലും ജീവനുകളുള്ള മറ്റൊരു ഗ്രഹം കണ്ടെത്തിയാലോ എന്ന പ്രതീക്ഷയിലാണ് ഇന്നും ശാസ്ത്രലോകം. ഈ പ്രതീക്ഷയ്ക്ക് വെളിച്ചമേകിയാണ് Super Earth കടന്നുവരുന്നത്.
ജീവനുള്ള SUPER EARTH
ഒരു സൂപ്പർ-എർത്ത് ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതായി തിരിച്ചറിഞ്ഞുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയെ പോലെ മറ്റൊരു ഭൂമി, നമ്മളിൽ നിന്നും 20 പ്രകാശവർഷം അകലെയുള്ളതായാണ് കണ്ടെത്തൽ. ഭൂമിയേക്കാൾ ആറ് മടങ്ങ് ഭാരമുള്ള സൂപ്പർ-എർത്ത് HD 20794 d ആണ് ശാസ്ത്ര ലോകത്ത് ചർച്ചയാകുന്നത്. ഇത് വാസയോഗ്യമായ ഗ്രഹമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. മൈക്കൽ ക്രെറ്റിഗ്‌നിയറും സംഘവുമാണ് സൂപ്പർ എർത്തിനെ കുറിച്ച് പ്രതീക്ഷ തരുന്നത്.
ഇതിന് കാരണം ഭൂമി സൂര്യനെ ചുറ്റുന്ന പോലെ, സൂപ്പർ എർത്തും ഒരു നക്ഷത്രത്തെ ചുറ്റുന്നുണ്ട്. ഇത് ബഹിരാകാശത്തെ കണ്ടെത്തിയത് വാസയോഗ്യമായ മേഖലയ്ക്കുള്ളിൽ നിന്നാണ്. ദ്രാവക ജലത്തെ പിന്തുണയ്ക്കുന്ന ഗ്രഹമായതിനാൽ തന്നെ, ഭൂമിയെ പോലെ അന്തരീക്ഷമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഭൂമിയേക്കാൾ ആറ് മടങ്ങ് ഭാരമാണെന്ന് വിശ്വസിക്കുന്നു. സൂപ്പർ എർത്ത് ചുറ്റുന്ന നക്ഷത്രത്തിന് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ 647 ദിവസമെടുക്കും. മൈക്കൽ ക്രെറ്റിഗ്നിയർ 2022-ൽ ആണ് ഈ ഗ്രഹത്തെ കണ്ടുപിടിച്ചത്. സിഗ്നൽ പരിമിതി നേരിട്ടതിനാൽ ഗ്രഹത്തെ സ്ഥിരീകരിക്കുന്നതിൽ കാലതാമസമുണ്ടായി. പിന്നീട് നടന്ന നീണ്ട നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായാണ് HD 20794 d എന്ന സൂപ്പർ എർത്തിനെ സ്ഥിരീകരിച്ചത്.
വാസയോഗ്യമായ മേഖലയിലാണെങ്കിലും, HD 20794 d രണ്ടാമത്തെ ഭൂമിയല്ല. എങ്കിലും ജീവനുണ്ടായേക്കാം എന്ന പ്രതീക്ഷ തരുന്നതിനാലാണ് സൂപ്പർ എർത്തെന്ന് വിളിക്കുന്നത്. ഇതിന് ദീർഘവൃത്താകൃതിയിലുള്ള ഓർബിറ്റാണുള്ളത്. എന്നാൽ നമ്മുടെ ഭൂമി ഏതാണ്ട് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണുള്ളത്. സൂപ്പർ എർത്ത് ഓർബിറ്റ് ദീർഘവൃത്തമായതിനാൽ, അതിന്റെ നക്ഷത്രത്തിൽ നിന്ന് കൂടുതൽ അടുത്തേക്ക് നീങ്ങുമ്പോൾ താപനിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നു.
Read More: Chandra Grahan 2025: രക്തചന്ദ്രനെ ലൈവായി കാണാം, ഇന്ത്യൻ സമയവും വിശദാംശങ്ങളും
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile