കാത്തിരിപ്പിനൊടുവിൽ ഷവോമി എത്തി വിപണിയിൽ

കാത്തിരിപ്പിനൊടുവിൽ  ഷവോമി എത്തി വിപണിയിൽ
HIGHLIGHTS

9,060 രൂപ മുതൽ 12,080 രൂപ വരെ

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് മോഡൽ റെഡ്മി 4 ചൈന വിപണിയിൽ . .മികച്ച സവിശേഷതകളോടെയാണ് റെഡ്മി 4 എത്തിയിരിക്കുന്നത് .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .MediaTek's Deca-Core Helio X20 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം .

2 തരത്തിലുള്ള മോഡലുകൾ ആണ് നാളെ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി ,3 ജിബിയുടെ റാം 64 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നി തരത്തിൽ ആണ് .ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4,100mAhന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇവ വിപണിയിൽ എത്തുക . 175g ഭാരം ആണ് ഷവോമിയുടെ ഈ പുതിയ റെഡ്മി 4 നു ഉള്ളത് .സിൽവർ ,ഗോൾഡ് ,ഡാർക്ക് ഗ്രേ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .135 ഡോളർ മുതൽ 180 ഡോളർ വരെയാണ് ഇതിന്റെ വില .ഇന്ത്യൻ വിപണിയിൽ ഏകദേശം 9,060 രൂപ മുതൽ 12,080 രൂപ വരെവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo