വീണ്ടും ഞെട്ടിക്കുന്ന വിലയിൽ ഇതാ ഷവോമി റെഡ്മി നോട്ട് 10T 5G പുറത്തിറക്കി

Updated on 21-Jul-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

Redmi Note 10T 5G എന്ന ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

13,999 രൂപ മുതലാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

ഷവോമിയുടെ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ Redmi Note 10T 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോൺ ആണ് ഇത് .ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 700 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം .

Redmi Note 10T 5G സവിശേഷതകൾ

6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  MediaTek Dimensity 700  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ  ക്യാമറകളാണ് നൽകിയിരിക്കുന്നത് .48  മെഗാപിക്സൽ + 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ +  2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് . 

എന്നാൽ അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5,000mAhന്റെ (supports 18 W fast charging സപ്പോർട്ട് ) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .ജൂലൈ 26 നു ഈ സ്മാർട്ട് ഫോണുകൾ ആദ്യ സെയിലിനു എത്തുന്നതാണ് .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :