48എംപി ക്യാമറയിൽ എത്തുന്ന റെഡ്മി ഈ മാസം 12നു എത്തുന്നു ?
ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 7
.ഷവോമിയുടെ റെഡ്മി നോട്ട് 7 ഫെബ്രുവരി 12നു എത്തുന്നതായി സൂചനകൾ
Survey.ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ മാസം എത്തിയിരുന്നു
ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോൺ .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകൾ ഇതിനോടകം തന്നെ ചൈന വിപണിയിൽ എത്തിയിരുന്നു .ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു .ഫെബ്രുവരി 12 നു അല്ലെങ്കിൽ ഫെബ്രുവരി 14നു ഇത് പ്രതീക്ഷിക്കാം എന്നാണ് ലഭിക്കുന്ന സൂചനകൾ .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ തന്നെയാണ് ഇത് .മൂന്നു വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .
മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .2018 ലും ഷവോമിയിൽ നിന്നും ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുണ്ടായിരുന്നു .റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10330 രൂപമുതലാണ് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
