8 ജിബിയുടെ റാം ,12+12 ഡ്യൂവൽ പിൻ ക്യാമറയിൽ Xiaomi Mi MIX 2S വിപണിയിൽ എത്തി

8 ജിബിയുടെ റാം ,12+12 ഡ്യൂവൽ പിൻ ക്യാമറയിൽ Xiaomi Mi MIX 2S വിപണിയിൽ എത്തി
HIGHLIGHTS

സ്റ്റൈലിഷ് മോഡലുകളുമായി വീണ്ടും Mi

 

ഈ വർഷം ഷവോമിയുടെ വർഷം തന്നെയാണ് .2018 ന്റെ ആദ്യം തന്നെ ഷവോമി പുതിയ നാല് മോഡലുകളെയാണ് പരിചയപ്പെടുത്തിയത് .അതിൽ മൂന്നെണ്ണം ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ ആയിരുന്നു .എന്നാൽ ഇത്തവണ ഷവോമി പുറത്തിറക്കുന്നത് അൽപ്പം വിലയുള്ള മോഡലുകളാണ് .ഷവോമിയുടെ Mi mix 2s എന്ന മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളാണ് .മൂന്ന് മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ മോഡലുകളുടെ വിളവിവരങ്ങളും കൂടാതെ ഇതിന്റെ പ്രധാന സവിശേഷതകളും മനസിലാക്കാം .

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ,2160×1080 പിക്സൽ റെസലൂഷൻ എന്നിവ ഇതിന്റെ ഡിസ്പ്ലേ  കാഴ്ചവെക്കുന്നുണ്ട് .Qualcomm സ്നാപ്പ്ഡ്രാഗൺ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android O (8.0)  MIUI 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്ന് തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ,6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് മൂന്നു മോഡലുകൾ .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .

12 + 12 മെഗാപിക്സലിന്റെ (1.4µm pixels, f/1.8Sony IMX363 ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ 1.12µm pixels, f/2.0 സെൽഫി ക്യാമറകളുംമാണുള്ളത് .3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Quick Charge 3.0 ,Qi Wireless Charging എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .

ഈ മോഡലുകളുടെ വിലവരുന്നത് 6GB/64GB: ¥3299 / $449 / €423  , 6GB/128GB: ¥3599 / $490 / €462 ,8GB/256GB: ¥3999 / $544 / €513 അതായത് ഇന്ത്യൻ വിപണിയിൽ 34000 രൂപമുതൽ 41000 രൂപവരെയാണ് ഇതിന്റെ വില .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo