ഫോട്ടോഗ്രാഫി പ്രേമികളേ! 50MP OIS Leica ടെലിഫോട്ടോ ക്യാമറയുമായി Xiaomi 17T

ഫോട്ടോഗ്രാഫിയെ പ്രണയിക്കുന്നവർക്കും മികച്ച ചിത്രങ്ങൾ ക്യാപ്‌ചർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും Xiaomi 17T ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പ്രശസ്ത പ്രീമിയം ക്യാമറ ബ്രാൻഡായ Leica-യുമായി സഹകരിച്ചാണ് ഷവോമി 17ടി സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ക്യാമറ കരുത്തിനൊപ്പം ദീർഘനേരം നീണ്ടുനിൽക്കുന്ന 6500mAh ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്.

എഐ-പവർ ചെയ്ത ക്യാമറയും, ദീർഘമായ ബാറ്ററി ലൈഫും മികച്ച ടെലിഫോട്ടോ ഫോട്ടോഗ്രാഫിയുമുള്ള ഫോണാണിത്. ഷവോമി 17ടിയുടെ ഫീച്ചറുകളും വിലയും അറിയാം.

Xiaomi 17T Specification

ലൈറ്റ് ഫ്യൂഷൻ 800 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറ ഇതിനുണ്ട്. OIS ഉള്ള 50-മെഗാപിക്സൽ ലെയ്‌ക പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും, 12-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും ചേർന്നതാണ് ക്യാമറയാണിത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

മീഡിയടെക്ക് ഡൈമെൻസിറ്റി 8500-അൾട്രാ ചിപ്‌സെറ്റാണ് ഷവോമി 17ടിയിലുള്ളത്. സുഗമമായ മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, AI- പവർഡ് എക്സ്പീരിയൻസ് ഇതിനുണ്ട്.

Also Read: വീട് തിയേറ്ററാക്കാം; Mivi 400W Soundbar 901 രൂപയ്ക്ക് ഇഎംഐയിലും 6000 രൂപയ്ക്ക് താഴെ ഫ്ലിപ്കാർട്ടിലും!

1.5K റെസല്യൂഷനിൽ 6.59 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 3500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്. 12-ബിറ്റ് കളർ ഡെപ്തും 100 ശതമാനം DCI-P3 കളർ ഗാമട്ട് കവറേജും 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്.

ഷവോമി 17T ഫോണിൽ 6500mAh ബാറ്ററിയും 67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറുണ്ട്. ഈ സ്മാർട്ട് ഫോണിൽ ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. വൈ-ഫൈ 6E, ഒരു IR ബ്ലാസ്റ്റർ പോലുള്ള ഫീച്ചർ ഈ ഫോണിലുണ്ട്.

ഷവോമി HyperOS 3 സോഫ്റ്റ് വെയറാണ് ഷവോമി 17ടി ഫോണിലുള്ളത്. AI-യിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണിന് പല തരത്തിലുള്ള എഐ സപ്പോർട്ട് ലഭിക്കുന്നു. AI റൈറ്റിംഗ്, AI സ്പീച്ച് റെക്കഗ്നിഷൻ, AI ഇന്റർപ്രെറ്റർ, AI സെർച്ച്, AI ഡൈനാമിക് വാൾപേപ്പറുകൾ തുടങ്ങിയ HyperAI സവിശേഷതകളുണ്ട്.

ഷവോമി 17ടി ഇന്ത്യയിലെ വില

ഷവോമി 17T സ്മാർട്ട് ഫോണിന് 256 ജിബി സ്റ്റോറേജ് വേരിയന്റാണുള്ളത്. ഇതിന് 59,999 രൂപയായിരുന്നു വില. 512 ജിബി മോഡലിന് 64,999 രൂപയാണ് വില.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 5,000 രൂപ ഇൻസ്റ്റന്റ് കിഴിവ് ലഭ്യമാണ്. ആദ്യ വിൽപ്പനയിൽ നിന്ന് സ്മാർട്ട് ഫോണിന് 54,999 രൂപയിലേക്ക് വില കുറയുന്നു. ആദ്യ വിൽപ്പന ജൂൺ 30 ന് നടക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :