ഷവോമി 13 ഫോണുകൾ ഈ വർഷമെത്തും; വിലയും മറ്റ് സവിശേഷതകളും അറിയാം

ഷവോമി 13 ഫോണുകൾ ഈ വർഷമെത്തും; വിലയും മറ്റ് സവിശേഷതകളും അറിയാം
HIGHLIGHTS

6.65 ഇഞ്ച് വലിപ്പത്തിൽ വളഞ്ഞ ഡിസ്‌പ്ലേ ആയിരിക്കും ഷവോമി 13 പ്രൊയ്ക്കുള്ളത്

ഈ വർഷം അവസാനം ഷവോമി 13 സീരീസ് ഫോണുകൾ പുറത്തിറങ്ങും

ഇന്ത്യൻ വിപണിയിൽ എത്ര വില വരുമെന്നും പ്രത്യേകതകളും അറിയാം

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി (Xiaomi) കഴിഞ്ഞ വർഷമാണ് Xioami 12 പരമ്പരയിൽ മൂന്ന് ഫോണുകൾ പുറത്തിറക്കിയത്. വാനില Xiaomi 12, Xiaomi 12 Pro, Xiaomi 12X എന്നിവയായിരുന്നു ഇവ. എന്നാൽ ഇവ ചൈനയിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ ഈ വർഷമാണ് ഷവോമിയുടെ ഈ പതിപ്പുകൾ ഇന്ത്യയിൻ വിപണികളിൽ വന്നത്.
ഇപ്പോഴിതാ Xioami 12ന്റെ പിൻഗാമിയായ Xioami 13 സീരീസിനെ കുറിച്ചുള്ള വാർത്തകളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. Xiaomi 13 സീരീസ് ഈ വർഷം അവസാനം ചൈനയിൽ പുറത്തിറങ്ങുമെന്നാണ് വാർത്തകൾ പറയുന്നത്. 

അതുപോലെ Xiaomi 13 സീരീസിന്റെ സവിശേഷതകൾ, റിലീസ് തീയതി, വില എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇവയിൽ തന്നെ ഷവോമി 13 പ്രൊയാണ് ഏറ്റവും മികച്ച സ്മാർട്ട്ഫോണെന്നും പറയുന്നു. 

Xiaomi 13 Pro; സവിശേഷതകൾ

ഷവോമി 13 പ്രൊ (Xiaomi 13 Pro)യ്ക്ക് 6.65 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് മുകളിലും താഴെയുമായി നേർത്ത ബസലുകളുണ്ട്. 163.0 x 74.6 x 8.8mm ആണ് Xiaomi 13 Proയുടെ വലിപ്പം.  256 ജിബിയും 512 ജിബിയും ഉൾപ്പെടെ രണ്ട് സ്റ്റോറേജ് മോഡലുകളിലായിരിക്കും ഫോൺ പുറത്തിറങ്ങുന്നതെന്ന് പറയപ്പെടുന്നു. കൂടാതെ, ഡ്യുവൽ സ്പീക്കർ സൗണ്ട് സിസ്റ്റം, ടൈപ്പ്-സി പവർ ഡെലിവറി പോർട്ട്, വൈ-ഫൈ, ലാൻ, ഹോട്ട്‌സ്‌പോട്ട് എന്നിവയും, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്‌ഷനുകളും സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും. 

Xiaomi 13 Proയ്ക്ക് ഏകദേശം 100 രൂപയായിരിക്കും വില വരുന്നത്. ഇന്ത്യയിൽ ഇത് 66,800 രൂപയിൽ ലഭ്യമാകും. ഡിസംബർ 30ന് മുമ്പ് തന്നെ ഷവോമി ഇത് ചൈനീസ് വിപണികളിൽ എത്തിക്കുമെങ്കിലും ഇന്ത്യയിൽ എപ്പോഴായിരിക്കും ലോഞ്ച് എന്നത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമല്ല. ഐഫോൺ 14 പ്രോ, പിക്‌സൽ 7 പ്രോ, ഗാലക്‌സി എസ് 22 അൾട്രാ എന്നിവയുടെ എതിരാളിയായാണ് ഷവോമി 13 പ്രോയുടെ വരവ്. ഇവയുടെ വിലയും താരതമ്യേന കുറവാണെന്നതും മറ്റൊരു ആകർഷക ഘടകമാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo