200MP ക്യാമറ Vivo ഫോണിന് പിൻഗാമി! വിസ്മയിപ്പിക്കാൻ 10,000mAh ബാറ്ററിയിൽ…
200MP ക്യാമറയിൽ വിപണിയിൽ തരംഗം സൃഷ്ടിച്ച ഫോണിന്റെ പിൻഗാമിയായി Vivo Y600 Pro എത്തുന്നു. ഏതൊരു സാധാരണ ഫോണിനെയും വെല്ലുന്ന 10,000mAh എന്ന വമ്പൻ ബാറ്ററിയാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. ഇത്തവണ ക്യാമറയേക്കാൾ ഉപരിയായി ഉപയോക്താക്കളെ അമ്പരപ്പിക്കുന്നത് പടുകൂറ്റൻ ബാറ്ററിയാണ്. എന്നാലും ഈ കരുത്തൻ സ്മാർട്ട് ഫോൺ കഴിഞ്ഞ വർഷത്തെ പോലെ 200 മെഗാപിക്സൽ ക്യാമറ നൽകുമോ എന്നതാണ് പലരുടെയും ആശങ്ക. ആധുനിക ഡിസൈനും കരുത്തുറ്റ പ്രോസസറും ഒത്തുചേരുന്ന ഫോണാകും Y സീരീസിൽ ഉൾപ്പെടുത്തുക. വിവോ വൈ600 പ്രോയുടെ ക്യാമറ സെൻസറുകളിൽ വരുത്തിയ മാറ്റങ്ങളും മറ്റ് പ്രധാന സവിശേഷതകളും ലോഞ്ച് വിശേഷങ്ങളും അറിയാം.
SurveyVivo Y600 Pro 5G Price, Launch
വിവോ Y600 പ്രോയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും 2026 മെയ് മാസത്തിൽ ചൈനയിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിലെ പ്രധാന ആകർഷണം വിലയാണ്. വിവോ വൈ600 പ്രോയുടെ വില CNY 1,799 ആകുന്നു. ഇന്ത്യൻ മൂല്യത്തിൽ ഇതിന് ഏകദേശം 24,499 രൂപയാകും. എന്നുവച്ചാൽ കഴിഞ്ഞ വർഷത്തെ ഫോണിനേക്കാൾ വില അൽപം കൂടുതലാകുമെന്ന് സൂചന. ഈ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നതിൽ ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.
വിവോ വൈ600 പ്രോ 5ജി സവിശേഷതകൾ
വിവോ വൈ600 പ്രോയിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉൾപ്പെടുത്തുക. ഇത് മുൻഗാമിയുമായി താരതമ്യം ചെയ്താൽ കുറഞ്ഞ റെസല്യൂഷനാണെന്ന് പറയാം. 200 മെഗാപിക്സലിന് പകരം വെറും 50 എംപി മാത്രമുള്ളത് പോരായ്മയാണ്. വിവോ വൈ500 പ്രോയിൽ വമ്പൻ 7,000 എംഎഎച്ച് ബാറ്ററിയ്ക്ക് പകരം, 10000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയേക്കും.

ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫിയേക്കാൾ ദീർഘകാല ഉപയോഗത്തിന് മുൻഗണന നൽകുന്ന സ്മാർട്ട്‌ഫോൺ ആയിരിക്കും ഇത്.
ഡിസ്‌പ്ലേയിലേക്ക് വന്നാൽ പുതിയ സ്മാർട്ട്‌ഫോണിൽ 1.5K റെസല്യൂഷനുള്ള 6.67 ഇഞ്ച് സ്‌ക്രീൻ നൽകുമെന്നാണ് റിപ്പോർട്ട്. ഡിസ്‌പ്ലേയ്ക്ക് സെക്കൻഡിൽ 120 ഫ്രെയിമുകൾ വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ടാകുമെന്നാണ് സൂചന. ഈ വിവോ ഫോണിൽ 90W-ൽ വേഗത്തിലുള്ള ചാർജിംഗ് സപ്പോർട്ട് ലഭിച്ചേക്കും.
Also Read: വീട് ഹോം തിയേറ്ററാക്കാൻ, 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്
Vivo Y500 Pro Features
ക്യാമറ പ്രേമികൾക്കായാണ് മുമ്പ് വിവോ വൈ500 പ്രോ പുറത്തിറക്കിയത്. ഇതിന് 200 എംപി പ്രൈമറി ക്യാമറ ഉണ്ടായിരുന്നു എന്നത് തന്നെയാണ് പ്രധാന ആകർഷണം.
മുൻ വിവോ Y500 പ്രോയിൽ 120Hz റിഫ്രഷ് റേറ്റും 1600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ലഭിക്കുന്നു. ഇതിന് 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ നൽകുമെന്നാണ് സൂചന. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ അഡ്വാൻസ്ഡ് 200MP ക്യാമറയാണിത്. ഫോണിൽ സെൽഫികൾക്കായി 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 7,000mAh ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട് ഫോണിന് 90W ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile