Vivo Y56, Vivo Y16 Price Cut: വിവോ വൈ56,വിവോ വൈ16 എന്നീ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു

HIGHLIGHTS

വിവോ വൈ16 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില

വിവോ വൈ56 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയാണ് വില

ഈ രണ്ടു സ്മാർട്ട്ഫോണുകളുടെയും മറ്റു സവിശേഷതകൾ ഒന്ന് പരിചയപ്പെടാം

Vivo Y56, Vivo Y16 Price Cut: വിവോ വൈ56,വിവോ വൈ16 എന്നീ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു

വിവോ വൈ56 (Vivo Y56), വിവോ വൈ16 (Vivo Y16) എന്നീ സ്മാർട്ട്ഫോണുകളുടെ വില കുറച്ചിരിക്കുകയാണ് വിവോ. വിവോ വൈ16 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ വൈ56 സ്മാർട്ട്ഫോൺ ഒരൊറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രം ലഭ്യമാകും. വിവോ വൈ56 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇപ്പോൾ 18,999 രൂപയാണ് വില. ഈ ഫോണിന്റെ യഥാർത്ഥ വില 19,999 രൂപയാണ്. 1,000 രൂപയാണ് ഈ ഫോണിന് കുറച്ചിരിക്കുന്നത്. ബ്ലാക്ക് എഞ്ചിൻ, ഓറഞ്ച് ഷിമ്മർ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇത് കൂടാതെ ഫോണിന് 2000 രൂപ ബാങ്ക് കിഴിവും കമ്പനി നൽകുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

വിവോ വൈ16 സ്മാർട്ട്ഫോണിനും 1,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് ഇപ്പോൾ വില. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇപ്പോൾ 12,999 രൂപയാണ് വില. ഡ്രിസ്ലിംഗ് ഗോൾഡ്, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. വിവോ വൈ56 ഫോൺ പോലെ വൈ16 സ്മാർട്ട്ഫോണിനും ബാങ്ക് കിഴിവുകൾ ലഭ്യമാണ്. 2,000 രൂപ വരെ ഫ്ലാറ്റ് ക്യാഷ്ബാക്ക് ഓഫറാണ് ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്.

വിവോ വൈ56യുടെ സവിശേഷതകൾ

വിവോ വൈ56 സ്മാർട്ട്ഫോണിൽ 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,408 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി റാമുമായി വരുന്ന ഫോണിൽ 16 ജിബി വരെ എക്സ്പാൻഡബിൾ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണുള്ളത്.

വിവോ വൈ56 സ്മാർട്ട്ഫോണിൽ രണ്ട് പിൻക്യാമറകളാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറും ഈ ഫോണിലുണ്ട്. 18W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ഒടിജി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവയും വിവോ വൈ56യിൽ ഉണ്ട്.

വിവോ വൈ16 സവിശേഷതകൾ 

വിവോ വൈ16 സ്മാർട്ട്ഫോണിൽ 6.51-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ പി35 എസ്ഒസിയാണ്. ഫോണിലെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറയിൽ 5 മെഗാപിക്സൽ സെൻസറുമുണ്ട്.

വിവോ വൈ16 സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി 18 മണിക്കൂർ വരെ വീഡിയോ സ്ട്രീമിങ് ടൈം നൽകുന്നുണ്ട്. ഫോണിന്റെ ഗ്ലാസ് പോലെയുള്ള പിൻ പാനലിൽ ഫിംഗർ പ്രിന്റും സ്ക്രാച്ച്-റെസിസ്റ്റന്റ് മെറ്റീരിയലും നൽകിയിട്ടുണ്ട്. സെഗ്മെന്റിലെ മികച്ച സവിശേഷതകൾ തന്നെയാണ് വിവോ വൈ16 ഫോണിലുള്ളത്.

Nisana Nazeer
Digit.in
Logo
Digit.in
Logo