Vivo Y200 Pro 5G Launch: Snapdragon പ്രോസസർ, ക്യാമറയിൽ Anti-shake ടെക്നോളജി| TECH NEWS

HIGHLIGHTS

Y സീരീസിൽ പുതിയ Vivo 5G ഫോൺ വരുന്നു

Vivo Y200 Pro 5G ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

മികച്ച ബാറ്ററിയും പെർഫോമൻസും തരുന്ന സ്മാർട്ഫോണുകളായിരിക്കും ഇവ

Vivo Y200 Pro 5G Launch: Snapdragon പ്രോസസർ, ക്യാമറയിൽ Anti-shake ടെക്നോളജി| TECH NEWS

Vivo Y200 Pro 5G ഇതാ ഇന്ത്യൻ വിപണിയിലേക്ക്. വിവോ ഫോണുകളിലെ ജനപ്രിയ മോഡലുകളാണ് Y സീരീസിൽ വരുന്നവ. മികച്ച ബാറ്ററിയും പെർഫോമൻസും തരുന്ന സ്മാർട്ഫോണുകളായിരിക്കും ഇവ. വേഗത്തിലുള്ള പെർഫോമൻസിന് ഫോണിൽ Snapdragon 695 5G SoC ആയിരിക്കും ഉൾപ്പെടുത്തുന്നത്. ഇന്ന് ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണിന്റെ വിശേഷങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo Y200 Pro 5G

മെയ് 21-ന് Vivo Y200 Pro 5G ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുകയാണ്. വിവോ വി 29e എന്ന ഫോണിനെ റീ-ബ്രാൻഡ് ചെയ്ത് വരുന്ന ഫോണായിരിക്കും എന്നും സൂചനകളുണ്ട്. ഫോണിന്റെ സ്പെസിഫിക്കേഷനുകൾ നോക്കാം.

Vivo Y200 Pro 5G
Vivo Y200 Pro 5G

Vivo Y200 Pro 5G സ്പെസിഫിക്കേഷൻ

മെലിഞ്ഞ 3D കർവ്ഡ് ഡിസ്‌പ്ലേ ആയിരിക്കും ഈ വിവോ ഫോണിലുണ്ടാകുക. 120Hz റീഫ്രെഷ് റേറ്റും, അമോലെഡ് ഡിസ്‌പ്ലേയും ഇതിലുണ്ടാകും.

ഫോട്ടോഗ്രാഫിക്കായി എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ പിൻ ക്യാമറ നൽകിയേക്കും. സിൽക്ക് സ്റ്റൈൽ ഗ്ലാസ് ഡിസൈനിലായിരിക്കും ഫോൺ പുറത്തിറക്കുന്നത്. ആന്റി ഷേക്ക് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ ഫോട്ടോകൾക്കും ഗുണം ചെയ്യും. വിവോ Y200 Pro 5G ക്യാമറ OIS സപ്പോർട്ടുള്ളവയാണ്. നൈറ്റ് ഫോട്ടോഗ്രാഫിക്കും പോർട്രെയിറ്റ് ഷോട്ടുകൾക്കുമുള്ള അവതരിപ്പിക്കും. ഇതുവരെ വന്ന Y സീരീസിൽ നിന്ന് ഇവ മെച്ചപ്പെട്ട ക്യാമറ അനുഭവം തരുന്നതാണ്.

ഗെയിമിങ്ങിനും ദൈനംദിന കാര്യങ്ങൾക്കും മികച്ച പ്രോസസർ തന്നെ വേണം. വില കടുപ്പമല്ലെങ്കിലും പെർഫോമൻസിൽ ഒരു വിട്ടുവീഴ്ചയും വിവോ വരുത്തുന്നില്ല. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഫോണിന്റെ സോഫ്റ്റ് വെയർ.

Google-ൽ നിന്നുള്ള ഏറ്റവും പുതിയ ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തിയേക്കും. FunTouch OS യൂസർ ഇന്റർഫേസ് ഫോണിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു.

വില എത്ര?

ഫോണിന്റെ വില എത്രയാകുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.
എങ്കിലും ഒരു മിഡ്-റേഞ്ച് ബജറ്റ് പ്രതീക്ഷിക്കാം. 25,000 രൂപ റേഞ്ചിലായിരിക്കും ഫോൺ പുറത്തിറങ്ങുക. വിവോ വൈ200 പ്രോ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇളം പച്ച, കറുപ്പ് നിറങ്ങളിലായിരിക്കും ഫോൺ വരുന്നത്.

Read More: 12 ദിവസം ബാറ്ററി ലൈഫ്, 120 സ്‌പോർട്‌സ് മോഡുകൾ, Amazfit ഇന്ത്യയിലെത്തിച്ച പുതിയ Smart Watch

ചിലപ്പോൾ വിവോ ഫോണിന് ചാരനിറം നൽകിയേക്കുമെന്നും പറയുന്നു. വിവോയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫോൺ വിൽപ്പനയ്ക്ക് എത്തും. ചില പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽക്കുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo