ഒരു Powerful മിഡ്-റേഞ്ച് ഐറ്റം! Sony LYT-700C സെൻസറും 68W ഫാസ്റ്റ് ചാർജിങ്ങുമുള്ള Motorola ഫോൺ എത്തി

HIGHLIGHTS

മിഡ്റേഞ്ച് ബജറ്റിൽ Motorola Edge 50 Fusion പുറത്തിറങ്ങി

144Hz റിഫ്രഷ് റേറ്റും സോണി ലിറ്റിയ LYT-700C സെൻസറും ഇതിലുണ്ട്

Snapdragon 7s Gen 2 SoC പ്രോസസറുള്ള സ്മാർട്ഫോണാണിത്

ഒരു Powerful മിഡ്-റേഞ്ച് ഐറ്റം! Sony LYT-700C സെൻസറും 68W ഫാസ്റ്റ് ചാർജിങ്ങുമുള്ള Motorola ഫോൺ എത്തി

മിഡ്റേഞ്ച് ബജറ്റിൽ Motorola Edge 50 Fusion പുറത്തിറങ്ങി. 6.7 ഇഞ്ച് FHD+ പോൾഡ് കർവ്ഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 50MP മെയിൻ ക്യാമറയാണ് മോട്ടോ ഫോണിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Snapdragon 7s Gen 2 SoC പ്രോസസറുള്ള സ്മാർട്ഫോണാണിത്. 144Hz റിഫ്രഷ് റേറ്റും സോണി ലിറ്റിയ LYT-700C സെൻസറും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. 68W ഫാസ്റ്റ് ചാർജിങ്ങും 5000mAh ബാറ്ററിയും മോട്ടറോള 5G-യിലുണ്ട്.

Motorola-Edge-50-Fusion launched in India
motorola edge 50 fusion

Motorola Edge 50 Fusion

2 വേരിയന്റുകളിൽ മോട്ടറോള ഫോൺ ലഭിക്കും. മെയ് 22 മുതൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പർച്ചേസ് ചെയ്യാം. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണാണിത്. 22,000 രൂപ റേഞ്ചിലാണ് ഈ മോട്ടോ ഫോൺ വന്നിട്ടുള്ളത്. ഫോണിന്റെ വിലയെ കുറിച്ച് അറിയുന്നതിന് മുന്നേ സ്പെസിഫിക്കേഷനുകൾ അറിയാം.

Motorola Edge 50 Fusion സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് വലിപ്പമുള്ള FHD+ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ വരുന്നു. HDR10+ സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. 2400×1080 പിക്‌സൽ റെസല്യൂഷൻ ഫോൺ ഡിസ്പ്ലേയ്ക്കുണ്ട്. ഇതിന് 144Hz റീഫ്രെഷ് റേറ്റാണ് വരുന്നത്.

ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7s Gen 2 4nm ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് അഡ്രിനോ 710 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മോട്ടോ എഡ്ജ് 50 ഫ്യൂഷൻആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. 50MP മെയിൻ ക്യാമറയുള്ള ഫോണാണിത്. സോണി LYT-700C സെൻസറും f/1.88 അപ്പേർച്ചറും ഇതിനുണ്ട്.

f/2.2 അപ്പേർച്ചറുള്ള മോട്ടോ ഫോണിൽ 13MP അൾട്രാ വൈഡ് ക്യാമറയുണ്ട്. f/2.45 അപ്പേർച്ചറുള്ള ക്യാമറയിൽ 32MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ഈ മിഡ്-റേഞ്ച് ഫോണിൽ യുഎസ്ബി ടൈപ്പ്-സി ഓഡിയോ സപ്പോർട്ടുണ്ട്. ഇതിൽ ഡോൾബി അറ്റ്‌മോസോട് കൂടിയ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോണിലുള്ളത്.

5G SA/NSA, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, USB Type-C സൌകര്യവും ലഭിക്കും. 5000mAh ബാറ്ററിയാണ് ഈ പുതിയ മോട്ടോ ഫോണിലുള്ളത്. ഇത്രയും കരുത്തുറ്റ സ്മാർട്ഫോണാണിത്. ഇതുകൂടാതെ 68W ഫാസ്റ്റ് ചാർജിങ്ങിനെ മോട്ടറോള സപ്പോർട്ട് ചെയ്യുന്നു.

വിലയും ലഭ്യതയും

മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ വില 8GB + 128GB ആണ്. ഇതിന് 22,999 രൂപയാണ് വില വരുന്നത്. ഇതിന്റെ ഉയർന്ന വേരിയന്റാണ് 12GB + 256GB ഫോൺ. ഈ പതിപ്പിന് 24,999 രൂപയും വിലയാകും.

READ MORE: Samsung Galaxy F55 5G: Triple Camera ഫീച്ചർ ചെയ്യുന്ന പുതിയ Samsung സ്ലിം ബ്യൂട്ടി, അടുത്ത വാരം

മെയ് 22 മുതൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫോൺ വാങ്ങാം. ഫ്ലിപ്പ്കാർട്ടിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഓഫറുകളും ലഭിക്കും. ഇങ്ങനെ 2000 രൂപയുടെ തൽക്ഷണ കിഴിവ് സ്വന്തമാക്കാം. ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ വീഗൻ ലെതർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കും. അതുപോലെ സ്ലീക്ക് ഫോറസ്റ്റ് ബ്ലൂ മെറ്റീരിയലിലും ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo