Vivo Y200 Pro 5G mid range smartphone price Drop Under 20000 in Flipkart
Vivo Y200 Pro 5G സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം! മികച്ച ക്യാമറ ഫീച്ചറുകളുള്ള വിവോ ഫോണിന് ഫ്ലിപ്കാർട്ടിൽ ഇളവ് പ്രഖ്യാപിച്ചു. 64 മെഗാപിക്സൽ മെയിൻ ക്യാമറയും ആകർഷകമായ ഡിസൈനുമുള്ള സ്മാർട്ട് ഫോണാണിത്. ബാങ്ക് കാർഡുകളിലൂടെ മികച്ച ഇളവും കൂടാതെ ഇഎംഐ, എക്സ്ചേഞ്ച് ഡീലും വിവോ ഫോണിന് അനുവദിച്ചിട്ടുണ്ട്.
ആമസോണിനേക്കാൾ കൂടുതൽ ഇളവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ് എന്നതാണ് ബജറ്റ് വിലയിൽ ഒരു പ്രീമിയം 5G ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഫറിലൂടെ 18000 രൂപയ്ക്ക് താഴെ ലഭിക്കും. 15000 രൂപയ്ക്ക് എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഫ്ലിപ്കാർട്ടിലെ പുതിയ വിലവിവരങ്ങളും ഓഫറുകളും വിവോ വൈ200 പ്രോ 5ജിയുടെ സവിശേഷതകളും അറിയാം.
29,999 രൂപയ്ക്കാണ് വിവോ വൈ200 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 27500 രൂപയ്ക്ക് സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നു. വിവോ വൈ200 പ്രോ 5ജിയുടെ 8GB റാം, 128 ജിബി സ്റ്റോറേജുള്ള ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ ഫോണിന് ഇപ്പോൾ വില 18,000 രൂപയാണ്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 900 രൂപ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ വിവോ വൈ200 പ്രോ 5ജി 18000 രൂപയിലും താഴേക്ക് വിലയിലെത്തുന്നു. കൂടുതൽ ലാഭം കണ്ടെത്താൻ പരിമിതകാല ഓഫറിലെ എക്സ്ചേഞ്ച് ഡീൽ പ്രയോജനപ്പെടുത്താം. വിവോ വൈ200 പ്രോയ്ക്ക് 17100 രൂപയുടെ എക്സ്ചേഞ്ച് മൂല്യം പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ ലഭിക്കും.
Also Read: ആമസോണിൽ അധിക ലാഭം! ZEISS ലെൻസുള്ള ട്രിപ്പിൾ ക്യാമറ Vivo 5G വൻ വിലക്കുറവിൽ
സ്മാർട്ട് ഫോണിന് 36 മാസത്തേക്കുള്ള ഇഎംഐ ഓഫറും ലഭ്യമാണ്. ഇങ്ങനെ 633 രൂപയുടെ ഇഎംഐ കിഴിവ് ലഭിക്കുന്നു.
വിവോ വൈ200 പ്രോ 5ജിയിൽ 1080×2400 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇത് 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സും 120Hz വരെ റിഫ്രഷ് റേറ്റുമുള്ള ഫോണാണ്.
8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. കൂടുതൽ സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയുന്നു. ഈ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. വിവോയിൽ നിന്നുള്ള ഫൺടച്ച് ഒഎസ് 14 വേർഷനാണിത്.
പവറിലും മികച്ച പെർഫോമൻസ് വിവോ വൈ200 പ്രോ 5ജി തരുന്നു. ഇതിനായി 5000 എംഎഎച്ച് ബാറ്ററിയും 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും കൊടുത്തിരിക്കുന്നു. f/1.79 അപ്പേർച്ചറുള്ള 64MP പ്രൈമറി ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് ക്യാമറയും ഇതിനുണ്ട്. സെൽഫി ഷോട്ടുകൾക്കായി 16MP ക്യാമറയും ഉണ്ട്.