Vivo പ്രേമികൾക്ക് തിരിച്ചടി; Y സീരീസ് ഫോണുകളുടെ വില കൂട്ടി; പുതിയ നിരക്കുകൾ ഇതാ

Vivo പ്രേമികൾക്ക് തിരിച്ചടി; Y സീരീസ് ഫോണുകളുടെ വില കൂട്ടി; പുതിയ നിരക്കുകൾ ഇതാ

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിലെ ജനപ്രിയ മോഡലുകൾക്ക് വില വർധിപ്പിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ മികച്ച ക്യാമറയും ഡിസൈനും പെർഫോമൻസുമുള്ള ഫോണുകളാണ് Vivo Y Series. വിവോ വൈ51 പ്രോ, വിവോ വൈ31, വിവോ വൈ21 ഫോണുകൾക്കാണ് ഇപ്പോൾ വില വർധിപ്പിച്ചത്. 1000 രൂപ മുതൽ 4000 രൂപ വരെ ഫോണുകൾക്ക് വില ഉയർത്തിയിട്ടുണ്ട്. ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇനിമുതൽ വിവോയുടെ വിവിധ വൈ മോഡലുകൾ വർധിപ്പിച്ച വിലയിലാണ് വിൽക്കുന്നത്. ഏതെല്ലാം മോഡലുകൾക്കാണ് വില കൂടിയതെന്നും പുതിയ നിരക്കുകൾ എത്രയാണെന്നും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo Y series Price Hike

Y51 Pro, Y31 5G, Y21, Y11 5G, Y19s എന്നീ അഞ്ച് മോഡലുകൾക്കാണ് വിലയിൽ മാറ്റം വന്നിരിക്കുന്നത്. മെമ്മറി ചിപ്പ് ചെലവ് വർധിച്ചതാണ് പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിന് മുമ്പ് കമ്പനിയുടെ വിപണിയിലെ ഏറ്റവും പുതിയ പ്രീമിയം ഫോണുകളിലൊന്നായ വിവോ എക്സ്300 എഫ്ഇയുടെ വിലയും വർധിപ്പിച്ചിരുന്നു. ഇടയ്ക്കിടെയുള്ള വില വർധനവ് കാരണം, മിക്ക ഫോണുകളും പുറത്തിറങ്ങിയപ്പോഴുള്ളതിനേക്കാൾ കൂടിയ നിരക്കിലാണ് വിൽക്കുന്നത്. ഓരോ മോഡലുകളും അവയുടെ കോൺഫിഗറേഷനും പഴയ വിലയും പുതിയ വിലയും അറിയാം.

  1. വിവോ വൈ51 പ്രോ

8GB + 128GB: പഴയ വില- 30999 രൂപ, പുതിയ വില- 32999 രൂപ
8GB + 256GB: പഴയ വില-, പുതിയ വില-

  1. വിവോ വൈ31 5ജി

6GB + 128GB: പഴയ വില- 33999 രൂപ, പുതിയ വില- 37999 രൂപ
6GB + 256GB: പഴയ വില- 28999 രൂപ, പുതിയ വില- 31999 രൂപ

Also Read: ആമസോണിൽ സ്റ്റോക്ക് ഔട്ട്, iPhone 16 വൻ വിലക്കുറവിൽ വിൽക്കാൻ Flipkart!

  1. വിവോ വൈ21

4GB + 128GB: പഴയ വില- 20999 രൂപ, പുതിയ വില- 22499 രൂപ
6GB + 128GB: പഴയ വില- 23999 രൂപ, പുതിയ വില- 26499 രൂപ

  1. വിവോ വൈ11

4GB + 64GB: പഴയ വില- 16999 രൂപ, പുതിയ വില- 17999 രൂപ
4GB + 128GB: പഴയ വില- 18999 രൂപ, പുതിയ വില- 20999 രൂപ

  1. വിവോ Y19s

4GB + 64GB: പഴയ വില- 16499 രൂപ, പുതിയ വില- 17499 രൂപ
4GB + 128GB: പഴയ വില- 18999 രൂപ, പുതിയ വില- 20999 രൂപ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile