വിവോ 5ജി ഫോണുകൾ ;വിവോ X60t ഫോണുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു

വിവോ 5ജി ഫോണുകൾ ;വിവോ X60t ഫോണുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ എത്തിയിരിക്കുന്നു

Vivo X60t എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Vivo X60t എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 1100 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 3,498(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 40000 രൂപ )യാണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,376 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  19.8:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .MediaTek Dimensity 1100 പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

അതുപോലെ തന്നെ Android 11 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 13 മെഗാപിക്സൽ സെക്കണ്ടറി അൾട്രാ വൈഡ് ലെൻസുകൾ + 13 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 4,300mAhന്റെ (support for 33W fast charging support ) ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .USB Type-C, Wi-Fi 6, Bluetooth v5.2, USB OTG എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Shimmer Blue കൂടാതെ  Midnight Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ല നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 3,498(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 40000 രൂപ )യാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo