സാംസങ്ങിനെ ഒതുക്കാൻ 200MP ക്യാമറയും 8000mAh ബാറ്ററിയും! Vivo X500 Pro Max നാളെ ഇന്ത്യയിൽ; എന്തൊക്കെ പ്രതീക്ഷിക്കാം?
സാംസങ്ങിന്റെ എസ് സീരീസ് ഫ്ലാഗ്ഷിപ്പുകളെയും സാക്ഷാൽ ഐഫോണിനെയും തകർക്കാൻ Vivo X500 Series ഇന്ത്യയിലേക്ക്. മികച്ച ക്യാമറ പെർഫോമൻസിനൊപ്പം, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ ബാറ്ററി ബാക്കപ്പും, അതിവേഗ പ്രോസസ്സറുമുള്ള വിവോ സ്മാർട്ട് ഫോണുകളാണ് ഈ സീരീസിലുണ്ടാകുക. വിവോ എക്സ്500, വിവോ എക്സ്500 പ്രോ, എക്സ്500 പ്രോ മാക്സ് എന്നീ മൂന്ന് സ്മാർട്ട് ഫോണുകൾ കമ്പനി പുറത്തിറക്കും. 50MP + 50MP + 200MP കരുത്തുറ്റ ബാറ്ററിയിലാണ് വിവോ എക്സ്500 പ്രോ മാക്സ് ലോഞ്ച് ചെയ്യുന്നത്. 50MP + 50MP + 64MP ക്യാമറയിൽ വിവോ എക്സ്500 പ്രോയും, 7,500mAh കരുത്തിൽ വിവോ എക്സ്500 5ജിയും അവതരിപ്പിക്കും. വരാനിരിക്കുന്ന പ്രീമിയം വിവോ ഫോണുകളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നും, ഇന്ത്യയിലെ വിലയും ഓഫറുകളും പരിശോധിക്കാം.
Vivo X500 Pro Max: Expected Specs
വിവോ X500 പ്രോ മാക്സിൽ 16GB വരെ LPDDR5X അൾട്രാ റാമും, 1TB വരെ UFS 4.1 സ്റ്റോറേജ് ഓപ്ഷനുമുണ്ട്. ഇതിന് 144 Hz റിഫ്രഷ് റേറ്റും 6.85 ഇഞ്ച് 2K ഫ്ലാറ്റ് LTPO OLED പാനലുമാകും നൽകുന്നത്. സ്മാർട്ട് ഫോണിന് കരുത്ത് നൽകാൻ 8,000 mAh ശേഷിയുള്ള വലിയ ബാറ്ററിയും കൊടുത്തേക്കും. സ്മാർട്ട് ഫോൺ 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ക്യാമറയിലേക്ക് വന്നാൽ ഇതിൽ 50MP പ്രൈമറി സെൻസർ, 50MP അൾട്രാ വൈഡ് ക്യാമറ എന്നിവയ്ക്ക് പുറമെ, 3.5x സൂമിന്റെ 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും കൊടുത്തേക്കും.
Also Read: Samsung Galaxy S25 Ultra 5G ഇപ്പോൾ സ്വന്തമാക്കാം; ആമസോണിൽ 10000 രൂപ എക്സ്ക്ലൂസീവ് കൂപ്പൺ ഓഫർ!
Vivo X500 Pro: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
വിവോ എക്സ്500 പ്രോയിൽ 144Hz റിഫ്രഷ് റേറ്റുള്ള, 6.36 ഇഞ്ച് വലിപ്പമുള്ള 1.5K ഫ്ലാറ്റ് LTPO OLED ഡിസ്പ്ലേ നൽകിയേക്കും. സ്മാർട്ട് ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9600 Pro ചിപ്സെറ്റ് ഉൾപ്പെടുത്തിയേക്കാം. 16GB വരെ LPDDR5X Ultra റാമും, 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും വിവോ എക്സ്500 പ്രോയിൽ പ്രതീക്ഷിക്കാം.
6,510 mAh കരുത്തുറ്റ ബാറ്ററിയ്ക്ക്, 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും ലഭിക്കും. ഇതിൽ 50MP പ്രൈമറി സെൻസർ, 50MP അൾട്രാ വൈഡ് ക്യാമറ, 3.5x സൂം സപ്പോർട്ടിന്റെ 64MP പെരിസ്കോപ്പ് ലെൻസും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാകും ഫോണിലുള്ളത്.
വിവോ എക്സ്500: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
6.59 ഇഞ്ച് AMOLED ഡിസ്പ്ലേയ്ക്ക്, 144 Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാകും. ഇതിന് 4,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ലഭിച്ചേക്കും. ഇതിൽ പെർഫോമൻസിനായി മീഡിയാടെക് ഡൈമൻസിറ്റി 9600M ചിപ്സെറ്റ് ഉൾപ്പെടുത്തിയേക്കും. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ടാകും.
ബാറ്ററിയിലേക്ക് വന്നാൽ ഫോണിനെ പവറാക്കാൻ 7,500 mAh ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്തും. 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 40W വയർലെസ് ചാർജിംഗും സ്മാർട്ട് ഫോൺ പിന്തുണയ്ക്കും.
ഇതിലെ ട്രിപ്പിൾ റിയർ ക്യാമറയ്ക്ക് 50MP പ്രൈമറി സെൻസർ, 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 3x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 64MP ടെലിഫോട്ടോ ക്യാമറയാണ് നൽകുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും വിവോ എക്സ്500 5ജിയിൽ ഉൾപ്പെടുത്തുക.
വിവോ എക്സ്500 സീരീസ് ഇന്ത്യയിലെ വില
ഇതിൽ വിവോ X500 ബേസിക് മോഡലിന് 1,19,999 രൂപയായിരിക്കുമുള്ളത്. വിവോ X500 പ്രോ ഫോണിന് 1,49,999 രൂപ മുതലാകും വില. 12+256GB വേരിയന്റിന് ഏകദേശം 1,59,999 രൂപയും, സീരീസിലെ ടോപ് വേരിയന്റായ 12+512GB മോഡലിന് ഏകദേശം 1,79,999 രൂപയും വില വന്നേക്കുമെന്ന് വാർത്തയുണ്ട്.