അടുത്ത സ്മാർട്ട് ഫോൺ ഫ്ലാഗ്ഷിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്കായി Amazon മികച്ച ഡീൽ പ്രഖ്യാപിച്ചു. 50 മെഗാപിക്സൽ Zeiss ക്യാമറയും 50MP Zeiss ടെലിഫോട്ടോ ക്യാമറയുമുള്ള vivo X300 FE 5G കുറഞ്ഞ വിലയിൽ വിൽപ്പനയ്ക്ക്. മികവുറ്റ ഫോട്ടോഗ്രാഫിയും ശക്തമായ പ്രോസസർ, പ്രീമിയം ഡിസൈനുമുള്ള വിവോ ഫോണാണിത്. ആമസോണിൽ ബാങ്ക് ഓഫറും ചേർത്ത് 80000 രൂപയിൽ താഴെ ഈ പ്രീമിയം ഫോൺ സ്വന്തമാക്കാം. 8000 രൂപ ബാങ്ക് കിഴിവാണ് ഫോണിന് ലഭിക്കുന്നത്. ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ കോംപാക്റ്റ് ഡിസൈനിൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഓഫർ പ്രയോജനപ്പെടുത്താം. വിവോ എക്സ്300 എഫ്ഇയുടെ സവിശേഷതകളും ഇന്ത്യയിലെ ഓഫറുകളും വിശദമായി അറിയാം.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് ഇളവ്. ഇതിന് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോഴുള്ള വില 1,19,999 രൂപയാണ്. എന്നാൽ ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോൺ 86,999 രൂപയ്ക്ക് ലഭിക്കുന്നു. ഫ്ലിപ്കാർട്ടിൽ 4000 രൂപ ബാങ്ക് ഇളവ് ലഭിക്കുന്നെങ്കിൽ ആമസോണിൽ 8000 രൂപയുടെ കിഴിവാണുള്ളത്.
ഇത് സ്മാർട്ട് ഫോണിന്റെ വില 78999 രൂപയിലെത്തിക്കുന്നു. ICICI, HDFC, ആക്സിസ് ബാങ്ക് കാർഡ് ഓഫറിലൂടെ EMI ആയാലും Non-EMI പേയ്മെന്റ് ആയാലും 8,000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് ഇന്ത്യൻ ബാങ്കും ഓഫർ നൽകുന്നു. HSBC ബാങ്ക് കാർഡിനും ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് ഇതേ കിഴിവുണ്ട്.
47150 രൂപയുടെ എക്സ്ചേഞ്ച് ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ വിവോ എക്സ്200 എഫ്ഇ 3,059 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം.
6.31 ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 120Hz റിഫ്രെഷ് റേറ്റ് പിന്തുണയുള്ള സ്ക്രീനിന് 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് ലഭിക്കുന്നു.
വിവോ എക്സ്300 എഫ്ഇ ഫോണിൽ പവർ നൽകുന്നതിനായി 6500mAh വലിയ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭിക്കുന്നു. IP68, IP69 റേറ്റിംഗുകൾ ലഭിച്ചിട്ടുണ്ട്. പൊടി, വെള്ളം എന്നിവയിൽ നിന്ന് മികച്ച സംരക്ഷണം ഇങ്ങനെ ലഭിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ OriginOS 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 5 ചിപ്സെറ്റാണ് വിവോ എക്സ്300 എഫ്ഇയിലുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ഹെവി ആപ്പുകളുടെ ഉപയോഗം എന്നിവ സുഗമമായി ചെയ്യാൻ ഇത് സഹായിക്കും.