Designed Using AI
മികച്ച ക്യാമറ, ശക്തമായ പ്രകടനത്തിനൊപ്പം സ്റ്റൈലിഷ് ഡിസൈനും ഒരുമിക്കുന്ന സ്മാർട്ട് ഫോൺ ഓഫറിൽ ലഭിച്ചാൽ നിങ്ങൾ വിട്ടുകളയുമോ? പ്രത്യേകിച്ച് ZEISS T* ലെൻസ് കോട്ടിംഗും 50MP ട്രിപ്പിൾ ക്യാമറ സംവിധാനവും ഉള്ളതിനാൽ ഫോട്ടോഗ്രാഫി പ്രേമികൾക്കും Vivo X200T ഏറെ പ്രിയപ്പെട്ട സ്മാർട്ട് ഫോണാണ്. ഈ പ്രീമിയം ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ടിലൂടെ സുവർണാനസരം. ആമസോണിൽ സ്മാർട്ട് ഫോൺ ലഭ്യമല്ലെങ്കിലും ഫ്ലിപ്കാർട്ടിൽ വിവോ ഹാൻഡ്സെറ്റ് നേരിട്ടുള്ള കിഴിവിലും മികച്ച ബാങ്ക് ഓഫറിലും വാങ്ങിക്കാം. 3000 രൂപ വരെ ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്. വിവോ എക്സ്200ടിയുടെ സവിശേഷതകളും ഓഫറുകളും അറിയാം.
80,000 രൂപയ്ക്കാണ് വിവോ എക്സ്200ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ 59,999 രൂപയ്ക്ക് വിവോ ഫോൺ വാങ്ങിക്കാം. 20000 രൂപയുടെ നേരിട്ടുള്ള ഡിസ്കൌണ്ട് ഇങ്ങനെ ലഭിക്കും.
വിവോ എക്സ്200ടി 5ജിയ്ക്ക് ഫ്ലിപ്കാർട്ട് നിലവിൽ 3000 രൂപയുടെ കിഴിവ് കൂടി നൽകുന്നുണ്ട്. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകൾക്കാണ് ഈ ഓഫർ. ഇത് പ്രയോജനപ്പെടുത്തിയാൽ 12ജിബി, 256ജിബി സ്മാർട്ട് ഫോൺ 56999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ വിവോ ഫോണിന് 43650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 12 മാസത്തേക്ക് 5000 രൂപ മാത്രം അടച്ചും ഇതേ ഓഫർ വിലയിൽ വിവോ എക്സ്200ടി 5ജി സ്വന്തമാക്കാവുന്നതാണ്.
Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണിന് 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 5000 nits പീക്ക് ബ്രൈറ്റ്‌നസ്സാണുള്ളത്.
സ്മാർട്ട് ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറയിൽ 50MP സോണി LYT702 OIS സെൻസറും, 50MP സാംസങ് JN1 അൾട്രാവൈഡ് ലെൻസും 50MP സോണി LYT600 ടെലിഫോട്ടോ ക്യാമറയും ഉപയോഗിച്ചിരിക്കുന്നു. സെൽഫി ക്യാമറയായി വിവോ എക്സ്200ടിയിൽ 32MP സെൻസറും നൽകിയിട്ടുണ്ട്. സീസ് ടി കോട്ടിങ്ങുള്ള ക്യാമറയാണ് ഇതിലുള്ളത്.
6200mAh ബാറ്ററിയാണ് വിവോ എക്സ്200ടിയുടെ മറ്റൊരു ഹൈലൈറ്റ്. ഒറിജിൻ OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ൽ വിവോ എക്സ്200ടി പ്രവർത്തിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC പ്രോസസറാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. IP68, IP69 റേറ്റിങ്ങിലൂടെ പൊടിയും വെള്ളവും ഈർപ്പവും പ്രതിരോധിക്കാനുള്ള ശേഷിയുള്ളതിനാൽ ഈ വിവോ ഫോൺ കേരളത്തിന്റെ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്.