ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! 50+50+200MP Zeiss ക്യാമറ Vivo മുതുക്ക് ഫോൺ ഓഫറിങ്ങനെ…
പുതിയൊരു പ്രീമിയം ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇതാ സുവർണാവസരം. വിവോയുടെ കരുത്തൻ Vivo X200 Pro വൻ വിലക്കുറവിൽ ആമസോൺ ഇന്ത്യയിൽ വാങ്ങാം.200MP Zeiss ലെൻസ് അടങ്ങിയ ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിലെ വിലയേക്കാൾ ലാഭത്തിൽ മുതുക്ക് വിവോ ഫോൺ ആമസോണിൽ ലഭ്യമാണ്. ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോണിന് ആമസോണിൽ ആകർഷകമായ ബാങ്ക് ഇളവും ലഭ്യമാണ്.
Surveyഒരു മെമ്മറി കാർഡ് സപ്പോർട്ടും ആവശ്യമില്ലാതെ ഹൈ വേരിയന്റിനാണ് കിഴിവ്. വിവോ എക്സ്200 പ്രോയുടെ 16GB റാം, 512GB ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിനാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലെ സ്പെഷ്യൽ ഓഫറും, വിവോ എക്സ്200 പ്രോയുടെ പ്രത്യേകതകളെ കുറിച്ചും വിശദമായി അറിയാം.
Vivo X200 Pro Offer Amazon
512ജിബി കോൺഫിഗറേഷനിലുള്ള വിവോ ഫോണിന്റെ ഇന്ത്യയിലെ വില 1,01,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 94999 രൂപയാണ്. കോസ്മോസ് ബ്ലാക്ക് നിറത്തിലുള്ള വിവോ എക്സ്200 പ്രോ 5ജിയ്ക്ക് ആമസോണിൽ വൻ വിലക്കുറവ് ലഭിച്ചു. ഡ്യൂൺ ഗോൾഡ് വിവോ ഫോണിന് ഇത്രയും വിലക്കിഴിവ് ലഭ്യമല്ല. ആമസോൺ ഇന്ത്യയിൽ ഫോണിന്റെ വില 82,900 രൂപയാണ്.
20000 രൂപയ്ക്ക് അടുത്ത് ഫോണിന് വിലക്കുറവ് ലഭ്യമാണെന്ന് പറയാം. വിവോ എക്സ്200 പ്രോ 5ജിയ്ക്ക് ആകർഷകമായ ബാങ്ക് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്.
HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2500 രൂപയുടെ ഡിസ്കൌണ്ട് ലഭ്യമാണ്. 80000 രൂപ റേഞ്ചിൽ വിവോ എക്സ്200 പ്രോ വാങ്ങിക്കാം. കോസ്മോസ് ബ്ലാക്ക് നിറത്തിലെ വിവോ ഫോണിന് 2487 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ആമസോൺ പേയ്മെന്റ് നടത്തുന്നവർക്കും 80000 രൂപ റേഞ്ചിൽ പ്രീമിയം വിവോ സ്വന്തമാക്കാം.
Also Read: 200 രൂപയിൽ താഴെ വിലയുള്ള BSNL പ്ലാനിൽ 35 ദിവസം കോളിങ്, ഡാറ്റയും! ജിയോയും എയർടെലും ഒന്ന് ഞെട്ടും!
46000 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോൺ തരുന്നു. ഈ ഓഫർ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ ക്വാളിറ്റിയും പഴമയും അനുസരിച്ചിരിക്കും. 2,915 രൂപയാണ് ഇഎംഐ ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. പരിമിതകാലത്തേക്കുള്ള ഈ വിവോ ഫോണിന്റെ സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വരും.
വിവോ എക്സ്200 പ്രോ 5ജി സവിശേഷതകൾ
സീസ് വിഷൻ സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറയിലൂടെ ജനപ്രിയമായ സ്മാർട്ട് ഫോണാണിത്. ഈ വിവോ ഫോണിൽ സുഗമമായ ദൃശ്യങ്ങൾക്ക് 120 Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ കൊടുത്തിട്ടുണ്ട്. കർവ്ഡ് ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ ഫോണിന്റെ ഡിസ്‌പ്ലേയ്ക്കുണ്ട്.
മികച്ച പെർഫോമൻസിനായി ഫോണിൽ 16GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജും ജോഡിയാക്കിയിരിക്കുന്നു. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. 4K വീഡിയോ സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ 200MP-ക്ലാസ് ZEISS-ബാക്ക്ഡ് പിൻ ക്യാമറ യൂണിറ്റും, 32MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
90W വയർഡ്, 30W വയർലെസ് ഫാസ്റ്റ് ചാർജിംഗ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ വിവോ റിവേഴ്‌സ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഫോണിന് കരുത്ത് പകരുന്നത് 6000 mAh ബാറ്ററിയാണ്. 5G, Wi‑Fi 7, ബ്ലൂടൂത്ത് 5.4, NFC, ഡ്യുവൽ-സിം പിന്തുണയ്ക്കുന്ന ഫോണാണിത്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile