ആമസോണിൽ കാലി, Vivo 5G ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫറിൽ! 7000 mAh ബാറ്ററിയും 200MP ക്യാമറയും
മികച്ച ഫോട്ടോഗ്രാഫിയും 7000 mAh-ന്റെ മെഗാ ബാറ്ററിയുമുള്ള Vivo V70 FE വിലക്കുറവിൽ വാങ്ങാം. ആമസോണിൽ സ്റ്റോക്ക് കാലിയായ വിവോ 5ജി ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് വില വെട്ടിക്കുറച്ചു. മികച്ചൊരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദീപാവലി ഓഫറിലൂടെ വിവോ വി70 എഫ്ഇ നേരിട്ടുള്ള കിഴിവിലൂടെയും വമ്പൻ ബാങ്ക് ഓഫറുകളിലൂടെയും വാങ്ങിക്കാം. ഹെവി യൂസർമാർക്കും യാത്ര ചെയ്യുന്നവർക്കും ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം നിലനിൽക്കുന്ന ബാറ്ററി ഇതിൽ ലഭിക്കും. സാധാരണ കരുത്തൻ ബാറ്ററിയുള്ള ഫോണുകളിൽ ക്യാമറ കുറച്ച് പിന്നോട്ട് നിൽക്കും. എന്നാൽ വിവോ വി70 എഫ്ഇ ബാറ്ററിയ്ക്കൊപ്പം ക്യാമറയിലും ഡിസൈനിലും മികച്ച മോഡലാണ്. ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഓഫറിനെ കുറിച്ചും അറിയാം.
Vivo V70 FE: Offer
64,999 രൂപയ്ക്കാണ് വിവോ വി70 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. 20 ശതമാനം നേരിട്ടുള്ള കിഴിവിലൂടെ പ്രീമിയം ഫോൺ ഫ്ലിപ്കാർട്ടിൽ ലഭിക്കും.
ആമസോണിൽ സ്റ്റോക്ക് ഔട്ടായ ഫോണിന് ഫ്ലിപ്കാർട്ടിലാകട്ടെ 13000 രൂപയുടെ ഇൻസ്റ്റന്റ് ഇളവ് അനുവദിച്ചിരിക്കുന്നു. ഫോണിന് 51,999 രൂപയാണ് ഓഫറിൽ വില. ഇതിന് പുറമെ ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 7540 രൂപയ്ക്ക് വാങ്ങിക്കാം. ഇങ്ങനെ 44,459 രൂപയ്ക്ക് വിവോ സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
35050 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും വിവോ ഫോണിന് ലഭ്യമാണ്. 6 മാസത്തേക്കുള്ള 7800 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. മൺസൂൺ ബ്ലൂ നിറത്തിലുള്ള വിവോ വി70 എഫ്ഇയുടെ ഓഫറാണ് ഇവിടെ വിശദീകരിച്ചത്.
വിവോ വി70 എഫ്ഇ സവിശേഷതകൾ
- ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള വിവോ വി70 എഫ്ഇ ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും ഫോണിനുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 1,900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലഭിക്കുന്നു. സ്റ്റാൻഡേർഡ് V70 നേക്കാൾ വലിയ സ്ക്രീനാണ് ഈ ഫാൻ എഡിഷനുളളത്.
- ക്യാമറ: 200MP പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ലെൻസുമാണ് ഫോണിലുള്ളത്. ഇതിലെ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുണ്ട്. വിവോ വി70 FE ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുണ്ട്. ഇമേജ് പ്രോസസ്സിംഗിനായി AI മാജിക് വെതർ, AI ഫ്ലോറൽ ഇഫക്റ്റ് ഫീച്ചറുകളുമുണ്ട്.
- ബാറ്ററി: വിവോ വി70 എഫ്ഇ സ്മാർട്ട് ഫോണിൽ 7,000mAh ബാറ്ററിയുണ്ട്. ഇത് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറുള്ള ഫോണാണിത്. ഇത് LPDDR5X RAM, UFS 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്നു. ഫോണിന്റെ ചൂട് നിയന്ത്രിക്കാൻ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.
- ഡിസൈൻ: 7.6mm കനവും 200 ഗ്രാം ഭാരവുമുള്ള സ്മാർട്ട് ഫോണാണ് വിവോ വി70 എഫ്ഇ.