Vivo V70 5G
മികച്ചൊരു പ്രൊഫഷണൽ ക്യാമറ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഗംഭീര ഓഫർ എത്തി. മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിച്ച Vivo V70 5G ഇപ്പോൾ ആമസോൺ സെയിലിലൂടെ വൻ വിലക്കുറവിൽ സ്വന്തമാക്കാം. 50MP ZEISS OIS ക്യാമറയും കരുത്തുറ്റ 5G പ്രൊസസ്സർ, വേഗതയേറിയ ചാർജിംഗ് സപ്പോർട്ടുള്ള വിവോ വി70 ഫോണാണിത്. ഓഗസ്റ്റ് 7 ന് ആമസോണിൽ ഗ്രേറ്റ് ഫ്രീഡം സെയിൽ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 11 ന് ആമസോൺ സെയിൽ കൊടിയിറങ്ങുന്നു. അതിനാൽ പ്രീമിയം ഫോൺ വാങ്ങാൻ പ്ലാനുള്ളവർ ഈ ഓഫർ തീർച്ചയായും മിസ്സാക്കരുത്.
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ വി70 5ജിയ്ക്കാണ് ഓഫർ. ലെമൺ യെല്ലോ നിറത്തിലുള്ള വിവോ സ്മാർട്ട് ഫോണിന് ആമസോണിൽ ഇപ്പോൾ 50,530 രൂപ മാത്രമാണ് വില. ആമസോൺ പ്രീമിയം സ്മാർട്ട് ഫോണിനായി പരിമിതകാലത്തേക്കാണ് ഓഫർ അനുവദിച്ചിട്ടുള്ളത്.
വിവോ വി70 5ജി ഫോണിന് ആമസോൺ ഗംഭീര കിഴിവ് ലഭിക്കുന്നു. 38000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇഎംഐയിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ താൽപ്പര്യമുള്ളവർക്ക് 1,776 രൂപയ്ക്ക് വിവോ വി70 5ജി സ്വന്തമാക്കാം. 1515 രൂപയുടെ ആകർഷകമായ ആമസോൺ ക്യാഷ്ബാക്ക് ഓഫറും ഇപ്പോൾ ലഭ്യമാണ്.
Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
6.59 ഇഞ്ചിന്റെ ഫ്ലാറ്റ് OLED ഡിസ്‌പ്ലേയാണ് ഈ വിവോ ഫോണിലുള്ളത്.1,800 നിറ്റ്സ് പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസും 5000 നിറ്റ്സ് പീക്ക് ലോക്കൽ ബ്രൈറ്റ്‌നസുമുള്ള ഫോണാണിത്. ഈ സ്മാർട്ട് ഫോണിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു.
ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പാണ് വിവോ വി70 ഫോണിലുള്ളത്.
സീസ് ട്യൂൺ ചെയ്ത മൂന്ന് ക്യാമറകളാണ് വിവോ വി70 ഫോണിന്റെ ഹൈലൈറ്റ്. ഇതിൽ OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ സോണി LYT 700V പ്രൈമറി ക്യാമറയുണ്ട്. 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസും കൂടിയുണ്ട്. ഫോണിന് 60fps-ൽ 4K വീഡിയോ റെക്കോർഡിങ് കപ്പാസിറ്റിയും വിവോ വി70 5ജിയിലുണ്ട്.
6,500mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനാൽ IP68, IP69 റേറ്റിംഗുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും വിവോ വി70 5ജിയ്ക്ക് കൊടുത്തിരിക്കുന്നു.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.