Vivo V60, Vivo V60 5g (recreated using AI)
ക്യാമറ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ സൈസ് (Zeiss) വിഷൻ സപ്പോർട്ടുള്ള വിവോ ഫോൺ വിലക്കുറവിൽ വാങ്ങാം. പ്രീമിയം ഫീച്ചറുകളുള്ള Vivo V60 5G ഫ്ലിപ്കാർട്ടിൽ ആകർഷകമായ ഇളവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിന്റെ പ്രത്യേക സെയിലിലൂടെ 10,000 രൂപയുടെ വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു. ആമസോൺ ഇന്ത്യയേക്കാൾ ഇളവ് ഫ്ലിപ്കാർട്ടിൽ ഇപ്പോഴുണ്ട്. 50 മെഗാപിക്സൽ ക്യാമറ, 6500 mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 7 Gen 4 പ്രോസസറുള്ള ഫോണാണിത്. വിവോ വി60 5ജിയുടെ ഫീച്ചറുകളും ഓഫറുകളും വിശദമായി അറിയാം.
16GB റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫോണിനാണ് കിഴിവ്. 50,999 രൂപയ്ക്കാണ് വിവോ വി60 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 45999 രൂപയ്ക്ക് ആമസോൺ ഇന്ത്യയിൽ വിൽക്കുമ്പോഴും, ഫ്ലിപ്കാർട്ടിൽ 2000 രൂപ കൂടുതൽ ലാഭിക്കാം.
ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിവോ വി60 ഫോൺ 43,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 2200 രൂപയുടെ കിഴിവ് ലഭിക്കുന്നു. വിവോ വി60 5ജി ഫോൺ ഇങ്ങനെ 41000 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. 417999 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 24 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഡീലും ഇപ്പോഴുണ്ട്. 2155 രൂപയുടെ ഇഎഐ ഓഫറാണ് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറിലുള്ളത്. ശ്രദ്ധിക്കേണ്ടത് മൂൺലിറ്റ് ബ്ലൂ കളറിലുള്ള വിവോ വി60 5ജി സ്മാർട്ട് ഫോണിനാണ് ഓഫർ.
Also Read: ഇനി ഒരു വർഷത്തേക്ക് റീചാർജ് ടെൻഷനില്ല, Airtel 365 ദിവസ പ്ലാനിൽ 2GB, അൺലിമിറ്റഡ് കോളിങ്ങും
ZEISS സപ്പോർട്ടുള്ള ഫോണാണ് വിവോ വി60 5ജി. അതിനാൽ ക്ലാരിറ്റി ഫോട്ടോഗ്രാഫി ഫോൺ നോക്കുന്നവർക്ക് വിവോ വി60 5ജി മികച്ച ചോയിസാണ്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.