ദേ നോക്കിയേ, Zeiss സപ്പോർട്ട് ട്രിപ്പിൾ ക്യാമറ Vivo V60 5G 10000 രൂപ ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ!

ദേ നോക്കിയേ, Zeiss സപ്പോർട്ട് ട്രിപ്പിൾ ക്യാമറ Vivo V60 5G 10000 രൂപ ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ!

ക്യാമറ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ സൈസ് (Zeiss) വിഷൻ സപ്പോർട്ടുള്ള വിവോ ഫോൺ വിലക്കുറവിൽ വാങ്ങാം. പ്രീമിയം ഫീച്ചറുകളുള്ള Vivo V60 5G ഫ്ലിപ്കാർട്ടിൽ ആകർഷകമായ ഇളവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിന്റെ പ്രത്യേക സെയിലിലൂടെ 10,000 രൂപയുടെ വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു. ആമസോൺ ഇന്ത്യയേക്കാൾ ഇളവ് ഫ്ലിപ്കാർട്ടിൽ ഇപ്പോഴുണ്ട്. 50 മെഗാപിക്സൽ ക്യാമറ, 6500 mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 7 Gen 4 പ്രോസസറുള്ള ഫോണാണിത്. വിവോ വി60 5ജിയുടെ ഫീച്ചറുകളും ഓഫറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo V60 5G Price Discount Flipkart

16GB റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫോണിനാണ് കിഴിവ്. 50,999 രൂപയ്ക്കാണ് വിവോ വി60 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 45999 രൂപയ്ക്ക് ആമസോൺ ഇന്ത്യയിൽ വിൽക്കുമ്പോഴും, ഫ്ലിപ്കാർട്ടിൽ 2000 രൂപ കൂടുതൽ ലാഭിക്കാം.

ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിവോ വി60 ഫോൺ 43,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 2200 രൂപയുടെ കിഴിവ് ലഭിക്കുന്നു. വിവോ വി60 5ജി ഫോൺ ഇങ്ങനെ 41000 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. 417999 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 24 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഡീലും ഇപ്പോഴുണ്ട്. 2155 രൂപയുടെ ഇഎഐ ഓഫറാണ് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറിലുള്ളത്. ശ്രദ്ധിക്കേണ്ടത് മൂൺലിറ്റ് ബ്ലൂ കളറിലുള്ള വിവോ വി60 5ജി സ്മാർട്ട് ഫോണിനാണ് ഓഫർ.

vivo v60 5g

Also Read: ഇനി ഒരു വർഷത്തേക്ക് റീചാർജ് ടെൻഷനില്ല, Airtel 365 ദിവസ പ്ലാനിൽ 2GB, അൺലിമിറ്റഡ് കോളിങ്ങും

വിവോ വി60 5ജി സവിശേഷതകൾ

ZEISS സപ്പോർട്ടുള്ള ഫോണാണ് വിവോ വി60 5ജി. അതിനാൽ ക്ലാരിറ്റി ഫോട്ടോഗ്രാഫി ഫോൺ നോക്കുന്നവർക്ക് വിവോ വി60 5ജി മികച്ച ചോയിസാണ്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ V60 5ജിയിൽ ഉള്ളത്. ഇത് സുഗമമായ സ്ക്രോളിംഗ്, ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് സപ്പോർട്ട് തരുന്നു. 120 Hz റിഫ്രഷ് റേറ്റും 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്.
  • ക്യാമറ: വിവോ ഫോണിന് പിൻഭാഗത്തുള്ള ട്രിപ്പിൾ റിയർ ക്യാമറയ്ക്ക് ZEISS സപ്പോർട്ടുണ്ട്. വിവോ V60 5ജിയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50 MP മെയിൻ സെൻസറുണ്ട്. ഇതിൽ 50 MP ടെലിഫോട്ടോ ലെൻസ്, 8 MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. ഫോണിന് മുൻവശത്ത് 50 MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
  • പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ആണ് ഫോണിന് പെർഫോമൻസ് കൊടുക്കുന്നത്. ഇത് 12 ജിബി വരെ LPDDR4X റാമും 512 ജിബി വരെ UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
  • ബാറ്ററി: 90 W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,500 mAh ബാറ്ററി ഫോണിലുണ്ട്. ഇത് ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു.
  • സോഫ്റ്റ് വെയർ: ഈ വിവോ ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ഒഎസ്സാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo