ആമസോണിൽ സ്റ്റോക്കില്ല, Zeiss ക്യാമറ, സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ വൻ ഓഫറിൽ വാങ്ങാം

മികച്ച ക്യാമറയും പ്രീമിയം ഡിസൈനുമുള്ള ഒരു പുത്തൻ 5G സ്മാർട്ട്‌ഫോൺ ആണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ വിവോയുടെ ഏറ്റവും മികച്ച ഫോണുകളിലൊന്നായ Vivo V50 5G ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. നിലവിൽ ആമസോണിൽ സ്റ്റോക്കില്ലെങ്കിലും ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഇളവ് ലഭിക്കും. ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്ന 50MP Zeiss പ്രൊഫഷണൽ ക്യാമറയാണ് വിവോ വി50 5ജിയുടെ ഹൈലൈറ്റ്. കുറഞ്ഞ വെളിച്ചത്തിലും സ്റ്റുഡിയോ ക്വാളിറ്റി ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ നേരിട്ടുള്ള ഇളവിന് പുറമെ, ബാങ്ക് ഓഫറും പഴയ ഫോണിന് മികച്ച എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഫ്ലിപ്കാർട്ടിലെ ഓഫറും വിശദമായി അറിയാം.

Vivo V50 5G Price Cut Flipkart

39,999 രൂപയ്ക്കാണ് വിവോ വി50 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 7,010 രൂപയുടെ നേരിട്ടുള്ള ഇളവ് സ്മാർട്ട് ഫോണിന് ലഭിക്കുന്നു. ഇങ്ങനെ വിവോ വി50 5ജി വെറും 32,989 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1650 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും. 31000 രൂപ റേഞ്ചിൽ വിവോ ഹാൻഡ്സെറ്റ് വാങ്ങിക്കാം.

23650 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ ലഭിക്കും. വിവോ വി50 5ജിയ്ക്ക് 36 മാസത്തേക്കുള്ള വളരെ ചെറിയ തുകയിൽ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് നൽകുന്നു. 1160 രൂപ ഗഡുക്കളായി അടയ്ക്കുന്ന ഇഎംഐ ഓഫറാണ് വിവോ വി50 തരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്.

വിവോ വി50 5ജി സവിശേഷതകൾ!

6.77 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് വിവോ വി50 5ജി പുറത്തിറക്കിയത്. 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റും പരമാവധി 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഈ വിവോ ഫോണിനുണ്ട്.

Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ

പെർഫോമൻസിനായി ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവ സുഗമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ 12GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.

ഈ സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഫോണിനുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും കൊടുക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ Zeiss ട്യൂൺ ചെയ്ത സെൻസറാണ് ഫോണിലുള്ളത്. ഇതിൽ 50MP പ്രൈമറി റിയർ ക്യാമറയും 50MP സെക്കൻഡറി ക്യാമറയും വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും സ്മാർട്ട് ഫോണിൽ കൊടുത്തിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :