വിലയിൽ ഞെട്ടിച്ചു വിവോ V21 5G സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

വിലയിൽ ഞെട്ടിച്ചു വിവോ V21 5G സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി
HIGHLIGHTS

വിവോയുടെ പുതിയ 5ജി എഡിഷൻ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

Vivo V21 5G Neon Spark സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

വിവോയുടെ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ഒരു 5ജി സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Vivo V21 5G എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ ഒരു സ്പെഷ്യൽ എഡിഷനുകൾ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് .Vivo V21 5G Neon Spark എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .8ജിബിയുടെ റാം കൂടാതെ 128 ജിബി ,256 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Vivo V21 5G-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.44 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ,1080×2404 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 880U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ LED ഫ്ലാഷ് സഹിതം 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Vivo V21 5G സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം + 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 4000mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ Vivo V21 5G Neon Spark 8 ജിബിയുടെ റാം  + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 29,990 രൂപയും കൂടാതെ 8 ജിബിയുടെ റാം + 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 32,990 രൂപയും ആണ് വില വരുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo