6.41 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Vivo V11 Pro,വില Rs 25,990

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Vivo V11 Pro.ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഇതിന്റെ ഏറ്റവും വലിയ രണ്ടു സവിശേഷതകളിൽ ഒന്ന് ഇതിന്റെ ഡിസ്‌പ്ലേയിലെ ഫിംഗർ പ്രിന്റ് സെൻസർ & വലിയ ഡിസ്പ്ലേ എന്നിവയാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോൺ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതായിരിക്കും .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.41 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .19.5:9ഡിസ്പ്ലേ റേഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .കൂടാതെ 6 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ്.

ക്യാമറകളിലും ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .3400mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം ,64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് ഇന്ത്യൻ വിപണിയിൽ 25,990 രൂപയാണ് വിലവരുന്നത് .സെപ്റ്റംബർ 12 മുതൽ ആണ് ഇതിന്റെ സെയിൽ ആരംഭിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :